udf-ministers-4

യുഡിഎഫ് സര്‍ക്കാരിലെ  മന്ത്രിമാരുടെ വകുപ്പുകളായി. വകുപ്പു വിഭജനം പൂര്‍ത്തിയാക്കി മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലോക്‌ഭവന് കൈമാറി. തര്‍ക്കമുണ്ടായിരുന്ന ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ നല്‍കി. വി.ഇ.അബ്ദുല്‍ ഗഫൂറാണ് ഫിഷറീസ് മന്ത്രി. വി.ഡി.സതീശന്‍ – ധനം, നിയമം, പൊതുഭരണം, തുറമുഖം. പി.കെ.കുഞ്ഞാലിക്കുട്ടി– ഐടി, വ്യവസായം, രമേശ് ചെന്നിത്തല–ആഭ്യന്തരം, വിജിലന്‍സ്. സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ് നല്‍കി. 

റവന്യു വകുപ്പ്  എ.പി.അനില്‍കുമാറിന്.  കെ.മുരളീധരന് ആരോഗ്യവും ദേവസ്വം വകുപ്പും. പി.സി.വിഷ്ണുനാഥിന് ടൂറിസവും സാംസ്കാരികവും, കെ.എം.ഷാജിക്ക് തദ്ദേശം, ബിന്ദു കൃഷ്ണയ്ക്ക് തൊഴില്‍ വകുപ്പ്, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് അനൂപ് ജേക്കബിന്, കൃഷിവകുപ്പ് ടി.സിദ്ദിഖിന്. റോജി എം.ജോണ്‍ ഉന്നത വിദ്യാഭ്യാസം, എം.ലിജു–എക്സൈസ്, സഹകരണം. സിപി.ജോണ്‍–ഗതാഗതം, മോന്‍സ് ജോസഫ്–ജലവിഭവം, പി.കെ.ബഷീർ- പൊതുമരാമത്ത്, എൻ.ഷംസുദീൻ -പൊതു വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്.

അതേസമയം, അമ്പലപ്പുഴ എംഎല്‍എ  ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യ നിയമസഭാംഗമായും തുടര്‍ന്ന പ്രോടെം സ്പീക്കറായിട്ടുമാണ് സത്യപ്രതിജ്‍ഞ ചെയ്തതത്.  ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍  സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.‍ഡി.സതീശനും മന്ത്രിമാരും സത്യപ്രതിജ്‍ഞ ചടങ്ങില്‍ പങ്കെടുത്തു. നാളെ നടക്കുന്ന ചടങ്ങില്‍ പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ എംഎല്‍എമാരെ സത്യപ്രതിജ്‍ഞ ചെയ്യിക്കും. മറ്റന്നാള്‍ നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പും ജി.സുധാകരന്‍റെ നേതൃത്വത്തിലാണ്.

ENGLISH SUMMARY:

The UDF government led by Chief Minister V.D. Satheesan has finalised the allocation of ministerial portfolios in Kerala. The Muslim League retained the Fisheries department, while Sunny Joseph received the Electricity portfolio and A.P. Anil Kumar was assigned Revenue. Key ministries including Home, Finance, Health, Education, and Transport were also distributed among senior UDF leaders.