Untitled design - 1

KL01 CB 8308. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒജെ ജനീഷിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ നമ്പറാണിത്. ഇതിലെന്താ ഇത്ര പ്രത്യേകതയെന്ന് ചോദിക്കാന്‍ വരട്ടെ!. സംഭവം യാദൃശ്ചികമാണെങ്കിലും കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിച്ച ഒജെ ജനീഷിന് ലഭിച്ച ഭൂരിപക്ഷവും ഇതേ നമ്പറാണ്.  

കൊടുങ്ങല്ലൂരിലെ ഇടതുകോട്ട കീഴടക്കിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ ഒജെ ജനീഷ് നിയമസഭയിലെത്തിയത്. 2021-ൽ യു.ഡി.എഫിലെ എം.പി. ജാക്‌സനെതിരേ വി.ആർ. സുനിൽകുമാർ 23,893 വോട്ട് ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് ഇത്തവണ ജനീഷ് 8,308 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ചത്. 

വണ്ടികിട്ടിയപ്പോള്‍ നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും, തന്‍റെ ഭാര്യയാണ് ഇക്കാര്യം ആദ്യമായി പറഞ്ഞതെന്നും ഒജെ ജനീഷ് മനോരമ ന്യൂസിനോട് പ്രതികരിച്ചു.

'ഇത് നമ്പര്‍ കണ്ട് സെലക്റ്റ് ചെയ്ത കാറല്ല. യാദൃശ്ചികമായി സംഭവിച്ചതാണ്. ഇതെന്‍റെ ഒരു ഭാഗ്യ നമ്പറാണോ എന്നാണ് ഇപ്പോള്‍ സംശയം. രാവിലെ നാട്ടില്‍ നിന്ന് കുറേ പേര് മെസേജ് അയച്ചു നമ്പറിന്‍റെ കാര്യം. വണ്ടി മാറാതിരിക്കാന്‍ ശ്രമം നടത്തും'. – അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

OJ Jenish's car number, KL01 CB 8308, coincidentally matches his majority win in the Kodungallur constituency. This intriguing coincidence has become a talking point for the Youth Congress state president who recently became a Member of the Legislative Assembly.