തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ല കമ്മറ്റിയില്‍ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി.ശിവന്‍കുട്ടി. മേയര്‍ എന്ന നിലയിലുള്ള ആര്യയുടെ പ്രവര്‍ത്തനം തികഞ്ഞ അവമതിപ്പുണ്ടാക്കി. തിരഞ്ഞെടുപ്പ് സമയത്ത് ആര്യയെ തന്റെ കാറില്‍കയറ്റിയപ്പോള്‍ സ്ത്രീകള്‍ പോലും എതിര്‍ത്തെന്നും ജില്ല കമ്മറ്റിയില്‍ അദ്ദേഹം വെളിപ്പെടുത്തി. ആയിരം വോട്ട് ലീഡ് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് അഞ്ച് വോട്ടെന്നും ശിവന്‍കുട്ടി തുറന്ന് പറഞ്ഞു.
ആര്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് പോലും വോട്ട് കുറച്ചേക്കുമെന്ന് സാധാരണ പ്രവര്‍ത്തകര്‍ ഭയന്നിരുന്നുവെന്നും നേമത്തെ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. തിരുവനന്തപരും കോര്‍പറേഷനിലെ തോല്‍വിക്ക് കാരണം ആര്യയാണെന്ന് നേരത്തെ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചതായുള്ള ആരോപണം ഉയരുന്നത്.
നേമത്ത് 39147 വോട്ടുകള്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ ശിവന്‍കുട്ടിക്ക് നേടാനായത്. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി ആധിപത്യം നേടുകയും ഒടുവില്‍ വിജയത്തിലെത്തുകയുമായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനിലെ 23 വാര്‍ഡുകള്‍ ഉള്‍പ്പെട്ട മണ്ഡലത്തില്‍ ബിജെപി വന്‍തോതില്‍ വോട്ടുപിടിച്ചു. 3800 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ.എസ്.ശബരീനാഥന്‍ 23099 വോട്ടുകളാണ് നേടിയത്.
ENGLISH SUMMARY:
Senior CPM leader and former Education Minister V. Sivankutty has launched a scathing attack against former Thiruvananthapuram Mayor Arya Rajendran during the party's district committee review meeting. Analyzing the reasons behind his electoral defeat in the Nemom constituency, Sivankutty stated that Arya's performance as mayor had created significant public dissatisfaction and severely dented the party's image. He revealed that even common women voters openly opposed his decision to include Arya in his campaign vehicle, noting that ground-level workers feared her presence would alienate voters. Consequently, in areas where the party confidently expected a lead of over a thousand votes, they struggled to secure even five votes. In the final counting, BJP's Rajeev Chandrasekhar captured the seat with a majority of 3,800 votes after dominating 23 corporation wards, leaving Sivankutty in second place with 39,147 votes and Congress's KS Sabarinadhan third with 23,099 votes.