പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. ഒന്നാംപ്രതി ടി.പി.ബിജു, രണ്ടും മൂന്നും പ്രതികളും സഹോദരങ്ങളുമായ എം.വിപിൻ, എം.വൈശാഖ് എന്നിവരാണ് കുറ്റവാളികൾ. കൊലപാതകത്തിനാണ് ജീവപര്യന്തം കഠിനതടവ് വിധിച്ചത്. മറ്റുവകുപ്പുകളില്‍ അഞ്ച് വര്‍ഷവും നാലുമാസവുമാണ് ശിക്ഷ. അഞ്ച് വര്‍ഷം നാലുമാസത്തെ തടവിന് ശേഷമാകും ജീവപര്യന്തം ആരംഭിക്കുക. മൂന്ന് പ്രതികളും അഞ്ചുലക്ഷം വീതം പിഴയൊടുക്കണമെന്നും ഈ തുക ധനരാജിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു.
ENGLISH SUMMARY:
Three accused in the murder of CPM worker C.V. Dhanaraj in Payyannur, Kannur, have been sentenced to life imprisonment. The verdict was delivered by the Additional Sessions Court in Taliparamba. The convicts are the first accused, T.P. Biju, and the second and third accused, brothers M. Vipin and M. Vaishakh. All three were found guilty in connection with the brutal murder of Dhanaraj.