'ഞാന്‍ പങ്കെടുത്ത ഒരു സമരത്തില്‍ പോലും അഖിലിനെ കണ്ടിട്ടില്ല. ഒരു തല്ല് വാങ്ങിയിട്ടില്ല. ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ല. ഉമ്മന്‍ചാണ്ടി സാറിന്റെ വീട്ടില്‍ കിടന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാകാമെന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് വേണ്ടെന്നേ പറയാനുള്ളൂ'
ജെ.എസ്.അഖിലിനെ വിമര്‍ശിച്ച് നേമം ഷജീര്‍. ഒരു സമരത്തിലും അഖിലിനെ കണ്ടിട്ടില്ലെന്നും ജലപീരങ്കിയില്‍നിന്ന് ഒരു തുള്ളി വെള്ളം പോലും വീണിട്ടില്ലെന്നും നേമം ഷജീര്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ കറങ്ങിനടന്നത് മാത്രമാണ് അഖിലിന്റെ യോഗ്യതയെന്നും ഷാഫിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്നും ഷജീര്‍ ആരോപിച്ചു. 'യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 15 വര്‍ഷമായി സജീവമായി നില്‍ക്കുന്നയാളാണ് ഞാന്‍. അഖിലിന്റെ യോഗ്യതയെന്താണ്? ഞാന്‍ പങ്കെടുത്ത ഒരു സമരത്തില്‍ പോലും അഖിലിനെ കണ്ടിട്ടില്ല. ഒരു തല്ല് വാങ്ങിയിട്ടില്ല. ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ല. ഉമ്മന്‍ചാണ്ടി സാറിന്റെ വീട്ടില്‍ കിടന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാകാമെന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് വേണ്ടെന്നേ പറയാനുള്ളൂ'- ഷജീര്‍ പറഞ്ഞു.
ENGLISH SUMMARY:
Nemom Shajir has criticised J.S. Akhil, questioning his credentials and involvement in Youth Congress activities. Shajir claimed that he had never seen Akhil participate in any protest, face police action or spend a day in jail during agitations. He alleged that Akhil's only qualification was frequently visiting former Kerala Chief Minister Oommen Chandy's residence. Shajir also alleged that a conspiracy was underway against Shafi Parambil, intensifying the political controversy within the Congress and Youth Congress circles.