നാട്ടിക മണ്ഡലത്തിലെ എടമുട്ടത്ത് സ്ഥാപിച്ചിരുന്ന എൻ.ഡി.എ.യുടെ പ്രചാരണബോർഡാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ ഇര. ‘മതിയായി ഈ എം.എൽ.എ,. മാറ്റം തുടങ്ങാം. മാറാത്തത് മാറും, ഇനി കേരളം വളരും’ എന്നെഴുതിയ ബോർഡ് മറ്റ് മണ്ഡലങ്ങളിലെന്നപോലെ നാട്ടികയിലും എൻ.ഡി.എ. സ്ഥാപിച്ചിരുന്നു. എന്നാല്‍ ആ ബോര്‍ഡ് തന്നെ പണിയാകുമെന്ന് എൻഡിഎ കരുതിയില്ല. 

സി.പി.ഐ. വിട്ട് സി.സി. മുകുന്ദൻ ബി.ജെ.പി.യിലെത്തി സ്ഥാനാർഥിയായതോടെയാണ് ബോർഡ് തിരിച്ചടിയായത്. നേരത്തേ എം.എൽ.എ.യുടെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ബി.ജെ.പി. ഒപ്പുശേഖരണവും നടത്തിയിരുന്നു. ഇതിന്റെ പോസ്റ്ററുകളും വിവിധയിടങ്ങളിൽ പതിച്ചിരുന്നു. ബോർഡും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെ കഴിഞ്ഞ ദിവസം ഇവ നീക്കംചെയ്തു.

നാട്ടികയിൽ ഗീതാ ഗോപിയാണു സ്ഥാനാർഥിയെന്നു സിപിഐ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം മുകുന്ദൻ ഉന്നയിച്ചിരുന്നു. പ്രദേശിക തലത്തിൽ മുകുന്ദനോട് എതിർപ്പുണ്ടായിരുന്നു. സിറ്റിങ് എംഎൽഎ സി.സി.മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

The Nattika election campaign board in Edamuttom has become a target for trolls, sparking widespread discussion. This controversy highlights the shifting political landscape and public sentiment in the Nattika constituency.