പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രി ആകുന്നതിൽ സന്തോഷമാണോ എന്ന  ചോദ്യത്തിനാണ് സന്തോഷമെന്നാണ് മറുപടി നൽകിയതെന്നും താൻ അദ്ദേഹത്തെ ചീത്ത പറയണോ എന്നും ജി.സുധാകരൻ. കോൺഗ്രസും യുഡിഎഫും നൽകുന്ന പിന്തുണയെക്കുറിച്ച് താൻ പറയുന്നില്ലെന്നും എല്ലാവരുടെയും പിന്തുണയുള്ള ജനകീയ സ്വതന്ത്രനാണ് താനെന്നും സുധാകരൻ. രാഷ്ട്രീയ സാഹചര്യം ഇടതു മുന്നണിക്ക് അനുകൂലമല്ല. ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർഥി പി പ്രസാദിനെ തോൽപ്പിക്കാൻ അവിടെ പ്രചരണം നടത്തുമെന്നും ജി സുധാകരൻ പറഞ്ഞു.

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് കോൺഗ്രസ് - യുഡിഎഫ് പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയല്ലോ എന്ന ചോദ്യത്തിന് സുധാകരൻ്റെ വിശദീകരണം ഇങ്ങനെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിൽ മൂന്നാം ഭരണം വിഫലമാകുമെന്നാണ് നിലപാടെന്നും ജി സുധാകരൻ.  പ്രചാരണത്തിന് ഇലക്ഷൻ കമ്മിറ്റി ഇല്ല, ചുവരെഴുത്തോ പോസ്റ്റർ പ്രചരണമോ നടത്തില്ല. തന്നെ പിന്തുണയ്ക്കുന്നവർ ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്നും ജി സുധാകരൻ. പി. പ്രസാദിനെ ചേർത്തലയിൽ തോൽപ്പിക്കാൻ ശ്രമിക്കും. തന്നെ കമ്യൂണിസം പഠിപ്പിക്കാൻ അയാൾ ആരാണെന്ന് സുധാകരൻ

സുധാകരന് പാർലമെൻ്ററി വ്യാമോഹമെന്ന സിപിഎം ആരോപണത്തിന് മൽസരിക്കുന്ന cpm സ്ഥാനാർഥികളുടെ പേരു പറഞ്ഞായിരുന്നു വിമർശനം. മാധ്യമപ്രവർത്തകരുടെ പല ചോദ്യങ്ങളോടും ജി സുധാകരൻ ക്ഷുഭിതനായി. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരന് കോൺഗ്രസ്സ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഇന്നലെ രാത്രി ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു

ENGLISH SUMMARY:

G. Sudhakaran's recent statements on Pinarayi Vijayan becoming Chief Minister for the third time have stirred political debate. He expressed his stance on supporting an independent candidate against the LDF in Cherthala, citing unfavorable political conditions for the Left front.