ഫ്ളക്സും ബാനറും പോസ്റ്ററും ഒഴിവാക്കി പ്രചാരണം തുടങ്ങിയിരിക്കുകയാണ് പുതുപ്പളളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ചുവരെഴുത്ത് മാത്രമാണുളളതെന്നും മണ്ഡ‍ലത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ പണം ഉപയോഗിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. മണ്ഡ‍ല പര്യടനത്തിന്‍റെ ഭാഗമായി സൈക്കിളില്‍ യാത്ര ചെയ്താണ് ചാണ്ടി ഉമ്മന്‍ പ്രചാരണം തുടരുന്നത്.

ENGLISH SUMMARY:

Chandy Oommen is initiating his campaign in Puthuppally without using flexes, banners, or posters. He plans to allocate funds to build houses for the homeless in the constituency, using only wall writings as his campaign material.