athira-d-nair

ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി  ആതിര ഡി. നായര്‍ മത്സരിക്കും. ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമാണ്. ആദ്യം നിശ്ചയിച്ച വീണാ നായരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് ആതിര ഡി. നായരെ നിശ്ചയിച്ചത്. 25 വയസ് പ്രായമുള്ള ആതിര എന്‍.ഡി.എ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ്. 

കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. സാങ്കേതിക കാരണങ്ങളാല്‍ ഏറ്റുമാനൂരില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടിവന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പുതിയ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടരവര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അധ്യാപികയുമായിരുന്നു. 

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് കാരണം സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടുന്ന ട്വന്‍റി 20യുടെ രണ്ടാമത്തെ സ്ഥാനാര്‍ഥിയാണ് വീണാ നായര്‍. മത്സര രംഗത്ത് നിന്ന് പിന്മാറുന്നു എന്ന കാര്യം തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വീണയും വ്യക്തമാക്കി.  വോട്ടര്‍ ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താന്‍ കൊടുത്തിരുന്നു. അത് അപ്രൂവലായിട്ടില്ല, വളരെ വേദനിപ്പിക്കുന്ന കാര്യമാണ്, സ്ഥാനാര്‍ഥിയാണെന്ന് അറിഞ്ഞ ശേഷം ചെയ്യേണ്ട കാര്യങ്ങളെല്ലാം  ചെയ്തിരുന്നു. 15-ാം തീയതി വരെയായിരുന്നു വോട്ട് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. അക്കാര്യം ഇന്നാണ് ഞാന്‍ കറക്ടായി അറിയുന്നത്  എന്നും വീണ വിശദീകരിച്ചു. 

ENGLISH SUMMARY:

Athira D Nair will contest as the NDA candidate for the Ettumanoor Assembly constituency. She is a classical music exponent, dancer, and social media influencer who also holds a Master's degree in Computer Science.