Image Credit:facebook/IndianCricketTeam

Image Credit:facebook/IndianCricketTeam

ട്വന്‍റി20യില്‍ പരാജയമറിയാതെ 16 പരമ്പരകള്‍ ജയിച്ചാണ് ടീം ഇന്ത്യ യുകെയിലെത്തിയത്. പക്ഷേ തുടര്‍ തോല്‍വികളില്‍ നാണംകെടാനായിരുന്നു വിധി. ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍താരമായിരുന്ന സഞ്ജു സാംസണെ ഒഴിവാക്കി കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയെന്നതൊഴിച്ചാല്‍ ആശ്വസിക്കാന്‍ ഇന്ത്യയ്ക്ക് ഒന്നുമുണ്ടായില്ല. കഴിഞ്ഞ ട്വന്‍റി 20യില്‍ 126 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയതും. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ട്വന്‍റി 20 ടീമിലേക്ക് ക്യാപ്റ്റനായി മടങ്ങി വന്ന ശ്രേയസ് അയ്യര്‍ക്കാവട്ടെ, താന്‍ നായകനായുള്ള ഒരു മല്‍സരം പോലും ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന സമ്മര്‍ദവുമുണ്ട്. തോല്‍വിക്ക് പിന്നാലെ ശ്രേയസ് അയ്യര്‍ നടത്തിയ പ്രതികരണവും വിവാദമായി. പരമ്പര ജയിക്കാന്‍ ഇനി കഴിയില്ലെങ്കിലും അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ശേഷിക്കുന്ന രണ്ടും ജയിച്ച് സമനിലയിലാക്കുകയാണ് ശ്രേയസ് അയ്യരുടെ ലക്ഷ്യം.

രക്ഷകനായി എത്തുമോ സഞ്ജു?

ട്വന്‍റി 20 ലോകകപ്പില്‍ നിരന്തരം തഴയപ്പെട്ടിട്ടും ഇടം കിട്ടിയപ്പോള്‍ തകര്‍ത്തടിച്ച് ടീമിനെ ചാംപ്യനാക്കിയ താരമാണ് സഞ്ജു സാംസണ്‍. ടൂര്‍ണമെന്‍റിന്‍റെ താരമായ സഞ്ജുവിനെ അടുത്ത പരമ്പരയില്‍ പ്ലേയിങ് ഇലവന് പുറത്തിരുത്തിയ ഇന്ത്യയുടെ നടപടി വലിയ വിമര്‍ശനമാണ് രാജ്യാന്തര തലത്തില്‍ ഏറ്റുവാങ്ങിയത്.  ആദ്യ രണ്ട് മല്‍സരങ്ങളില്‍ സ്കോര്‍ ചെയ്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി സഞ്ജുവിനെ മാനേജ്മെന്‍റ് പുറത്തിരുത്തിയത്. വൈഭവിനാകട്ടെ കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനും കഴിഞ്ഞില്ല. പിന്നാലെ പ്രഖ്യാപിച്ച സിംബാംബ്​വെ പരമ്പരയില്‍ സഞ്ജുവിടെ ടീമില്‍ നിന്ന് ഒഴിവാക്കുക കൂടി ചെയ്തതോടെ വിമര്‍ശനം കടുത്തു. ഇതോടെ സഞ്ജുവിന് നിലവില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്, ഒഴിവാക്കലല്ലെന്ന് വിശദീകരണവും വന്നു. 

നാണക്കേടില്‍ നിന്ന് കരകയറ്റാന്‍ ഗംഭീര്‍ ഇന്ന് സഞ്ജുവിനെ പരീക്ഷിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിര്‍ണായക മല്‍സരങ്ങളില്‍ ടീമിനെ സഞ്ജു രക്ഷിച്ചിട്ടുണ്ടെന്നതിലാണ് ആരാധകരുടെ പ്രതീക്ഷ. പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചാല്‍ തന്നെ സഞ്ജു ഓപ്പണറായി ഇറങ്ങുമോ അതോ മധ്യനിരയിലേക്ക് മാറുമോ എന്ന ചോദ്യവും ഉയരുന്നു. ഓപ്പണറായാണ് സഞ്ജു തിളങ്ങിയിട്ടുള്ളത്. ‌പക്ഷേ നിലവില്‍ ഓപ്പണിങ്  പൊളിക്കാന്‍ ശ്രേയസും ഗംഭീറും തയാറാവില്ലെന്നും മധ്യനിരയിലാകും സഞ്ജു ഇറങ്ങുകയെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 

ടീം ഇന്ത്യയുടെ തന്ത്രപരവും സാങ്കേതികവുമായ പിഴവുകള്‍ തുറന്ന് കാട്ടുന്നതായിരുന്നു മൂന്നാം ട്വന്‍റി 20യിലെ പരാജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടീം 76 റണ്‍സിന് ഓള്‍ ഔട്ടായി. കൂറ്റന്‍ ചേസിങ് മുന്നിലുള്ളപ്പോള്‍ ശിവം ദുബെയ്ക്ക് മുന്‍പേ ഹര്‍ഷിത് റാണയെ ഇറക്കിയ നടപടിയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ബാറ്റിങും ബോളിങും ഒരുപോലെ പരാജയപ്പെട്ടതോടെ ചാംപ്യന്‍മാര്‍ തകര്‍ന്നടിഞ്ഞു. ഒരു വിക്കറ്റ് മാത്രമാണ് പരമ്പരയില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ സമ്പാദ്യം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ശൈലി മാറ്റിയില്ലെങ്കില്‍ പരമ്പര നഷ്ടമാകുമെന്നും മുന്‍താരങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അതേസമയം, ഫാസ്റ്റ് ബോളര്‍മാരാണ് ഇംഗ്ലണ്ടിന്‍റെ കരുത്ത്. ജോഫ്ര ആര്‍ച്ചറും ജോഷ് ടങും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നിരന്തരം തലവേദന സൃഷ്ടിക്കുകയാണ്. ഏഴു വിക്കറ്റാണ് മൂന്നാം ട്വന്‍റി 20യില്‍ മാത്രം ഇരുവരും ചേര്‍ന്ന് വീഴ്ത്തിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ ഫില്‍ സാള്‍ട്ടും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. 

ENGLISH SUMMARY:

With the five-match T20I series hanging in the balance, Team India faces a must-win fourth fixture against England at the County Ground in Bristol tonight. After a devastating 126-run loss in the third T20I, where the batting lineup collapsed for a mere 76 runs, intense speculation surrounds the potential recall of Sanju Samson. Fans and cricket experts, including Parthiv Patel and R. Ashwin, have strongly advocated for Samson’s inclusion to provide much-needed balance to a top order currently dominated by left-handers. Coach Gautam Gambhir has signaled that while no player’s position is guaranteed, the team is actively searching for the best combination to break their current winless streak. India's reliance on right-handed batters is a critical talking point, making Samson’s potential return not just a tactical choice, but a necessity to counter England's formidable pace attack led by Jofra Archer. Whether Samson replaces an underperforming specialist or slots into the middle order, his presence is viewed as the potential spark required to keep India's series hopes alive