ഇടഞ്ഞുനില്‍ക്കുന്ന കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരവേ തര്‍ക്കമണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍. 36 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് ഇന്ന് രണ്ടാംപട്ടിക പുറത്തിറക്കിയേക്കും. Also Read: ‘എന്‍റെ അച്ഛന്‍റെ പേര് ആർ ഇന്ദുചൂഡൻ, പാർട്ടിയാണ് എന്‍റെ രക്തം .

കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനെ മല്‍സരിപ്പിക്കണമെന്ന നിലപാടിലാണ് വി.ഡി.സതീശന്‍. ദീപ്തിമേരി വര്‍ഗീസിന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു. വൈപ്പിൻ, പെരുമ്പാവൂർ എന്നിവിടങ്ങളിലും തർക്കം തുടരുകയാണ്. വൈപ്പിനിൽ ടോണി ചമ്മിണിയും മനു പുളിക്കനുമാണ് പരിഗണനയിൽ. പതിനൊന്നരയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ചേർന്ന് രണ്ടാമത്തെ പട്ടികയ്ക്ക് അംഗീകാരം നൽകും. ഉച്ചയ്ക്കു ശേഷമാകും പ്രഖ്യാപിക്കുക.

കെ.സുധാകരന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാർഥിത്വം നിഷേധിച്ചതോടെ നിലപാടുകടുപ്പിച്ച് കെ.സുധാകരൻ. നിലപാട് വ്യക്തമാക്കാൻ ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും. സീറ്റ് നിഷേധിച്ച് വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്തു. തളിപ്പറമ്പിൽ അടക്കം പാർട്ടിവിട്ടു വരുന്നവരെ പിന്തുണയ്ക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. പ്രവർത്തകസമിതി അംഗമായിട്ടും ചർച്ചകളുടെ ഭാഗമാക്കിയില്ല.  അർഹമായ പരിഗണന ലഭിക്കാത്തതിനാൽ പ്രചാരണത്തിന് ഇറങ്ങില്ലെന്നുമാണ് സുധാകരന്റെ നിലപാട്. അനുനയിപ്പിക്കാനും  വാർത്താസമ്മേളനം പിൻവലിപ്പിക്കാനുമുള്ള നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ടിട്ടില്ല. രമേശ് ചെന്നിത്തല സുധാകരനുമായി ആവർത്തിച്ച് ആശയവിനിമയം നടത്തിയെങ്കിലും പരാജയപ്പെട്ടു. കെ.സുധാകരന്റെ രോഷം കണ്ണൂരിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും പ്രതിഫലിക്കുമോ എന്നാണ് കോൺഗ്രസ് ആശങ്ക..

അതേസമയം, സണ്ണി ജോസഫ് മല്‍സരിക്കുന്ന സാഹചര്യത്തില്‍ ബെന്നി ബഹനാന് കെ.പി.സി.സി. അധ്യക്ഷന്റെ ചുമതല നല്‍കിയേക്കും. 

ENGLISH SUMMARY:

The Congress leadership is making urgent efforts to finalize candidates for several constituencies amid internal disagreements ahead of the elections. At the same time, moves are underway to pacify senior leader K. Sudhakaran, who has expressed dissatisfaction over recent developments. The party is expected to release its second list of candidates today after finalizing names in 36 seats. Leader of the Opposition V.D. Satheesan is reportedly backing Mohammed Shiyas for the Kochi constituency, while Deepthi Mary Varghese’s name is also under discussion. Disputes continue in Vaippin and Perumbavoor, with Tony Chammany and Manu Pulikkan among the contenders in Vaippin. The Central Election Committee will meet to approve the list, while K. Sudhakaran has announced a press conference amid the ongoing political developments.