vijay-induchoodan

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ താന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന തരത്തിലുളള അഭ്യൂഹങ്ങളോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ താന്‍ ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തന്റെ രക്തമെന്നും വിജയ് ഇന്ദുചൂഢന്‍ പറഞ്ഞു.

തന്റെ അച്ഛന്റെ പേര് ആര്‍ ഇന്ദുചൂഢന്‍ എന്നാണെന്നും അച്ഛന്‍ തലയും നട്ടെല്ലും പൊട്ടി രക്തം ചിന്തി മരിച്ചത് ഈ പാര്‍ട്ടിയില്‍ നിന്നപ്പോഴാണെന്നും വിജയ് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തിയത്.

മറുചിന്തകൊണ്ടോ പ്രകടനങ്ങൾ കൊണ്ടോ പ്രസ്ഥാനത്തെ സമ്മർദ്ദത്തിൽ ആക്കില്ലെന്നും വിജയ് കുറിപ്പിൽ വ്യക്തമാക്കി. ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയ് ഇന്ദുചൂഡനേയും പരിഗണിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട പട്ടികയിൽ ആറന്‍മുള മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെയും യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിനെയും ടാഗ് ചെയ്താണ് വിജയ് ഇന്ദുചൂഢന്റെ പോസ്റ്റ്.

ENGLISH SUMMARY:

Vijay Induchoodan, the District President of Youth Congress in Pathanamthitta, has responded to rumors about him leaving the Congress party if he doesn't receive a seat in the upcoming Assembly elections. He clarified through a Facebook post that the Congress party is in his blood and he will never put pressure on the movement