ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് പറഞ്ഞ നടി ലക്ഷ്മി പ്രിയ ഇനി ട്വന്റി ട്വന്റിയിൽ. പെരുമ്പാവൂരിൽ സ്ഥാനാർഥിയായി മത്സരിക്കും. നിലവിൽ അമ്മ വൈസ് പ്രസിഡന്റാണ്. നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സംഭവിച്ച പരാജയത്തിൽ താരത്തിന്‍റെ പ്രതികരണം വൈറലായിരുന്നു.

ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ. എന്നും സംഘപുത്രി തന്നെയായിരിക്കും എന്നും പറഞ്ഞു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ തിരഞ്ഞെടുപ്പിൽ എബിവിപി സ്ഥാനാർഥിയായെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. പരാജയത്തിന്‍റെ പേരിൽ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും തന്റെ വോട്ട് മരണം വരെ ബിജെപിയ്ക്ക് തന്നെയായിരിക്കുമെന്നും ലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഏറ്റുമാനൂരിൽ എന്‍ഡിഎ സ്ഥാനാർഥിയായി നടി വീണ നായരും തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും

ENGLISH SUMMARY:

Laxmi Priya, a staunch supporter of BJP, has announced her entry into the Twenty 20 party and will contest from Perumbavoor. Previously, her strong stance on voting for BJP until her death, regardless of election outcomes, had gone viral.