R Sreelekha Former DGP and BJP Leader Thiruvananthapuram 2025 : Photo by : J Suresh

  • ശാസ്തമംഗലത്തെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് രാജി അറിയിപ്പ് ശ്രീലേഖ ഡിലീറ്റ് ചെയ്തു. അതിനാൽ രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറി ജില്ലാ കളക്ടർ നൽകുന്ന നടപടി ഉണ്ടാകില്ലെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജി ആർ.ശ്രീലേഖ പിൻവലിക്കുമെന്ന് ബിജെപി . ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവർ ശ്രീലേഖയുമായി ഫോണിൽ സംസാരിച്ചു. അതൃപ്തികളും അവഗണനകളും ശ്രീലേഖ തുറന്നുപറഞ്ഞു. കൗൺസിലർ സ്ഥാനത്ത് തുടരാൻ മാനസികമായി താല്പര്യമില്ല എന്നുമാണ് അറിയിച്ചത്. എന്നാൽ രാജി വച്ചാൽ പാർട്ടിക്കുണ്ടാകാവുന്ന പ്രതിസന്ധിയും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടമാകുന്ന സാഹചര്യവും നേതാക്കൾ വിശദീകരിച്ചു. ഏറ്റവും വേഗത്തിൽ തന്നെ മികച്ച പദവികളിലേക്ക് പരിഗണിക്കുമെന്ന് ഉറപ്പ് സംസ്ഥാന നേതൃത്വം വീണ്ടും ആവർത്തിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. Alsor Read: ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചിട്ടില്ല; പാർട്ടിയുമായി അഭിപ്രായ ഭിന്നതയില്ല: ജില്ലാ പ്രസിഡന്റ്

അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കുമെന്ന് പാര്‍ട്ടിയില്‍ നിന്നുറപ്പ് ലഭിച്ചതിന് പിന്നാലെയാണ് അനുനയത്തിന് വഴങ്ങുന്നുവെന്ന സൂചന ശ്രീലേഖ നൽകിയത്. ഇതിന് പിന്നാലെ ശാസ്തമംഗലത്തെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് രാജി അറിയിപ്പ് ശ്രീലേഖ ഡിലീറ്റ് ചെയ്തു. അതിനാൽ രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറി ജില്ലാ കളക്ടർ നൽകുന്ന നടപടി ഉണ്ടാകില്ലെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ ശ്രീലേഖ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

പാര്‍ട്ടിയുമായി ശ്രീലേഖയ്ക്ക് അഭിപ്രായ ഭിന്നതയില്ലെന്നും രാജി വച്ചിട്ടില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് കരമന ജയന്‍ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ശ്രീലേഖയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭ സെക്രട്ടറിയും അറിയിച്ചിരുന്നു. മേയര്‍ക്ക് നല്‍കുന്ന രാജി നിയമപരമായി നിലനില്‍ക്കുന്നതല്ല. മുനിസിപ്പല്‍ നിയമപ്രകാരം സെക്രട്ടറിക്കാണ് രാജി സമര്‍പ്പിക്കേണ്ടത്.

ബിജെപിയെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടായിരുന്നു ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ വാട്സാപ്പിലൂടെ രാജിക്കത്ത് പുറത്തുവിട്ടത്. വ്യക്തിപരമായ കാരണത്താല്‍ തുടരാന്‍താല്‍പര്യമില്ലെന്നായിരുന്നു വിശദീകരണമെങ്കിലും മേയറായി പരിഗണിക്കാത്തതില്‍ അവര്‍ കടുത്ത അതൃപ്തിയിലായിരുന്നു. രാജി വച്ചതായുള്ള വാര്‍ത്ത നേതൃത്വം അറിഞ്ഞതും മാധ്യമങ്ങളിലൂടെയാണ്. ശ്രീലേഖയുടെ അപ്രതീക്ഷിത രാജിയോടെ നഗരസഭയില്‍ ബിജെപി ഭരണ പ്രതിസന്ധിയിലുമായി. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് 50 അംഗങ്ങളായി. ഇതോടെ എല്‍ഡിഎഫ് 29, യുഡിഎഫ് 19 സ്വതന്ത്രന്‍ 1 എന്നിങ്ങനെയായി നില. 

ENGLISH SUMMARY:

R. Sreelekha is likely to withdraw her resignation as a councillor of the Thiruvananthapuram Corporation following intervention by senior BJP leaders, including state president Rajeev Chandrasekhar. Sreelekha reportedly expressed her dissatisfaction with the party and said she was no longer interested in continuing as a councillor, but the leadership urged her to reconsider, citing the potential political crisis and the risk of losing control of the corporation. The BJP leadership has reportedly assured her of due recognition and consideration for a prominent position in the party at the earliest, prompting signs of reconciliation. Sreelekha has deleted her resignation message from a Shasthamangalam WhatsApp group, although she has not yet made an official public statement, and the BJP is hopeful that she will not submit her resignation to the corporation secretary