എന്‍.സി.പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എലത്തൂർ സീറ്റില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ തന്നെ മല്‍സരിക്കും. കുട്ടനാട് തോമസ് കെ.തോമസും മലപ്പുറത്ത് കെ.ടി.മുജീബും മല്‍സരിക്കും. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ ജില്ലാ കമ്മിറ്റിയിൽ പ്രതിഷേധമുയർന്നിരുന്നു. എന്നാല്‍ സീറ്റ് ചര്‍ച്ചയില്‍ തര്‍ക്കം സ്വഭാവികമാണെന്നായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നശേഷം എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചത്.
അതേസമയം, ശശീന്ദ്രനുമായി സഹകരിക്കണോ എന്ന് എന്‍സിപി തീരുമാനിച്ചില്ലെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് തുറന്നടിച്ചു. വൈകിട്ട് തീരുമാനിക്കുമെന്നും മുഹമ്മദ് മനോരമ ന്യൂസിനോട് പറഞ്ഞു. എ.കെ.ശശീന്ദ്രന്‍ ജില്ലാ നേതൃത്വത്തിന്റെ സ്ഥനാര്‍ഥിയല്ല. തന്റെ പേര് പ്രശ്നമാക്കിയത് ശശീന്ദ്രനെന്നും മുക്കം മുഹമ്മദ് പറഞ്ഞു. എ.കെ.ശശീന്ദ്രൻ, മുക്കം മുഹമ്മദ്, പി.എം.സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് എലത്തൂർ സീറ്റിലേക്ക് പരിഗണിച്ചിരുന്നത്.
ENGLISH SUMMARY:
The NCP (Sharad Pawar) has announced its candidates for the 2026 Kerala Assembly Elections. Minister A.K. Saseendran will contest from Elathur, while Thomas K. Thomas and K.T. Mujeeb will represent the party in Kuttanad and Malappuram respectively. However, the decision has sparked a revolt in Kozhikode, with District President Mukkam Mohammed openly challenging Saseendran's candidacy. Read more about the internal rift in NCP and the latest election updates.