vd-satheesan-manorama-interview

മന്ത്രിസഭാരൂപീകരണത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മനോരമ ന്യൂസിനോട്. ജനങ്ങളുടെ പ്രതീക്ഷ ഉയരത്തിലാണ്. പുതിയ കേരളമുണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്യണം.  അതിനായി വിദഗ്ധര്‍ അടങ്ങുന്ന ടീം ഉണ്ടാക്കുമെന്നും അധികാരത്തില്‍ മയങ്ങാതെ എല്ലാരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ആദ്യ അഭിമുഖം മനോരമ ന്യൂസിനായിരുന്നു. 

അധികാരത്തിന്‍റെ പത്രാസില്‍ മയങ്ങില്ല. Z പ്ലസ് സുരക്ഷ വേണ്ടെന്ന് പറഞ്ഞത് അതുകൊണ്ടാണ്. താന്‍ വാഹനവ്യൂഹവുമായി പോയാല്‍ ജനം ചിരിക്കും.ആര്‍ഭാടം ഒഴിവാക്കിയാല്‍ ജനവുമായി അടുക്കുമെന്നും, പ്രഥമ പരിഗണന ഖജനാവ് നിറയ്ക്കാനെന്നും വി.ഡി.സതീശന്‍. 

KSRTC ബസിലെ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം കണ്ട് ജനം ചിരിക്കില്ലേ എന്ന് വി.ഡി.സതീശന്‍. വാഗ്ദാനം പാലിക്കാന്‍ അധികാരം ഏറ്റെടുക്കേണ്ടേയെന്നും അദ്ദേഹം മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. രമേശ് ചെന്നിത്തല തന്‍റെ നേതാവെന്ന് വി.ഡി. സതീശന്‍. കെ.സി.വേണുഗോപാല്‍ തന്റെ സമകാലികനാണ്.എല്ലാവരേയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. 

ENGLISH SUMMARY:

In his first interview, Kerala CM VD Satheesan shares his vision for a 'New Kerala' and emphasizes hard work and expert collaboration.