ramesh-chennithala-for-finance

ഒടുവില്‍ അനുനയത്തിന് വഴങ്ങി രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക്. വകുപ്പ് ഏതെന്നതില്‍ ചര്‍ച്ച തുടരും. ജോസഫ് വാഴക്കന്‍, അന്‍വര്‍ സാദത്ത്, ചാമക്കാല എന്നിവര്‍ വി.ഡി. സതീശനെ കണ്ട് ചര്‍ച്ച നടത്തി. 

 

മന്ത്രിസഭാരൂപീകരണത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷ ഉയരത്തിലാണ്. പുതിയ കേരളമുണ്ടാക്കാന്‍ കഠിനാധ്വാനം ചെയ്യണം.  അതിനായി വിദഗ്ധര്‍ അടങ്ങുന്ന ടീം ഉണ്ടാക്കുമെന്നും.അധികാരത്തില്‍ മയങ്ങാതെ എല്ലാരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

After successful pacification talks, Ramesh Chennithala decides to join the VD Satheesan-led ministry. Senior leaders held talks with the CM-elect.