ആറരപ്പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവാസാനിപ്പിച്ചാണ് ജി.സുധാകരന്‍ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സുധാകരന് കോണ്‍ഗ്രസ് പിന്തുണയും വാഗ്ദാനം ചെയ്തു. അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് തീരുമാനിച്ചു. മല്‍സരരംഗത്തേക്കിങ്ങുന്നതിന് മുന്നോടിയായി മതസാമൂഹ്യനേതാക്കളെ നേരില്‍ കണ്ട് സുധാകരന്‍ പിന്തുണ തേടിത്തുടങ്ങി. വെള്ളപ്പള്ളി നടേശനെ നേരില്‍ കണുകയും ചെയ്തു.
നേരിട്ട അവഗണനകള്‍ എണ്ണിപ്പറഞ്ഞാണ് സുധാകരന്‍ പാര്‍ട്ടി ബന്ധം വിടര്‍ത്തിയത്. സുധാകരന്‍റെ ഈ തീരുമാനം എല്‍ഡിഎഫിന് തിരിച്ചടിയോ, എന്നായിരുന്നു സര്‍വേയിലെ ചോദ്യം. തിരിച്ചടിയായെന്നാണ് ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. 61.2ശതമാനം പേര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ തിരിച്ചടിയാകില്ലെന്ന് 29.1 ശതമാനം പേര്‍ പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 9.7 ശതമാനമാളുകള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ലായിരുന്നു.
സിറ്റിങ് എംഎല്‍എ എച്ച് സലാം തന്നെയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
ജി .സുധാകരന്‍റെ തീരുമാനം എല്‍ഡിഎഫിന് തിരിച്ചടിയോ?
അതെ 61.2%
അല്ല 29.1 %
അഭിപ്രായമില്ല 9.7 %