BJP-ARTICLE

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്തും മല്‍സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും, കഴക്കൂട്ടത്ത് വി.മുരളീധരനും, തൃശൂരില്‍ പത്മജ വേണുഗോപാലും, പാലായില്‍ ഷോണ്‍ ജോര്‍ജും, പാലക്കാട് ശോഭ സുരേന്ദ്രനുമാണ് സ്ഥാനാര്‍ഥികള്‍. 47 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.

ഒറ്റപ്പാലത്ത് മേജർ രവിയും, പൂഞ്ഞാറിൽ പി.സി.ജോർജുമാണ് ബിജെപി സ്ഥാനാർഥികള്‍. കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും ആറ്റിങ്ങൽ മണ്ഡലത്തിൽ അഡ്വ. പി.സുധീറുമാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഉദുമയിൽ മാനുലാൽ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം, പയ്യന്നൂരിൽ എ.പി.ഗംഗാധരൻ, അഴീക്കോട് കെ.കെ. വിനോദ് കുമാർ, കണ്ണൂരിൽ സി.രഘുനാഥ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. 

മാനന്തവാടിയിൽ പി. ശ്യാം രാജും, സുൽത്താൻബത്തേരിയിൽ കവിത എ.എസും മത്സരിക്കും. കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ്, വടകരയിൽ അഡ്വ. കെ.ദിലീപ്, കുറ്റ്യാടിയിൽ രാമദാസ് മണലേരി, നാദാപുരത്ത് സി.പി.വിപിൻ ചന്ദ്രൻ, കൊയിലാണ്ടിയിൽ സി.ആർ.പ്രഫുൽ കൃഷ്ണൻ, പേരാമ്പ്രയിൽ എം. മോഹനൻ മാസ്റ്റർ, ബാലുശ്ശേരിയിൽ സി.പി. സതീശൻ, എലത്തൂരിൽ ടി. ദേവദാസ്, കോഴിക്കോട് സൗത്തിൽ ടി. രനീഷ്, ബേപ്പൂരിൽ അഡ്വ. കെ.പി. പ്രകാശ് ബാബു, കുന്ദമംഗലത്ത് വി.കെ. സജീവൻ എന്നിവര്‍ മല്‍സരിക്കും.  

ഷൊർണൂരിൽ ശങ്കു.ടി.ദാസ്, മലമ്പുഴയിൽ സി.കൃഷ്ണകുമാർ, ചേലക്കരയിൽ കെ.ബാലകൃഷ്ണൻ, മണലൂരിൽ അഡ്വ. കെ.കെ.അനീഷ് കുമാർ, ഇരിങ്ങാലക്കുടയിൽ സന്തോഷ് ചേരാകുളം, ദേവികുളത്ത് എസ്.രാജേന്ദ്രൻ, വൈക്കത്ത് കെ.അജിത്, കാഞ്ഞിരപ്പള്ളിയിൽ അഡ്വ. ജോർജ് കുര്യൻ എന്നിവര്‍ മത്സരിക്കും. അമ്പലപ്പുഴയിൽ അരുൺ അനിരുദ്ധൻ, ഹരിപ്പാട് സന്ദീപ് വചസ്പതി, ചെങ്ങന്നൂരിൽ എം.വി.ഗോപകുമാർ, തിരുവല്ലയിൽ അനൂപ് ആന്റണി ജോസഫ്, കരുനാഗപ്പള്ളിയിൽ വി.എസ്. ജിതിൻ ദേവ്, കുന്നത്തൂരിൽ രാജി പ്രസാദ്, കൊട്ടാരക്കരയിൽ ആർ.രശ്മി, ചാത്തന്നൂരിൽ ബി.ബി.ഗോപകുമാർ, നെടുമങ്ങാട് യുവരാജ് ഗോകുൽ, പാറശ്ശാലയിൽ അഡ്വ. ഗിരീഷ് നെയ്യാർ എന്നിവരാണ് ബിജെപി സ്ഥാനാർഥികൾ.

ENGLISH SUMMARY:

BJP Kerala candidates have been announced for the upcoming assembly elections. Key figures like Rajeev Chandrasekhar, K. Surendran, and Shobha Surendran are among the nominated individuals for various constituencies.