പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് സിപിഎം. പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. പത്തു വര്‍ഷം കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയന്‍ പ്രതിപക്ഷനിരയെ നയിക്കാന്‍ എത്തുന്നത്.
ഇതാദ്യമായിട്ടാണ് പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി ഉണ്ടായെങ്കിലും പിണറായി വിജയന്‍ തന്നെ മുന്നണിയെ മുന്നില്‍നില്‍ക്കട്ടെ എന്നു യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തതിനു പിന്നാലെയാണ് സിപിഎം തീരുമാനം.
ENGLISH SUMMARY:
Pinarayi Vijayan has been selected as the opposition leader by the CPM. This decision comes after his tenure as Chief Minister for ten years and marks his first time taking on the role of opposition leader.