ദേശീയപാതയുടെ ഉദ്ഘാടം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ നടപടി ചീപ്പെന്ന് മുസ്​ലിം ലീഗ് അഖിലേന്ത്യ ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി. ഇത്തരം പരിപാടികള്‍ ജനാധിപത്യപരമായാണ് നടത്തേണ്ടതെന്നും ചടങ്ങിലേക്ക് മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വിളിക്കണമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. Also Read: കേരളത്തെ അപമാനിച്ചെന്ന് മന്ത്രിമാര്‍; 'മരുമകനെ വിളിക്കണോ'യെന്ന് ബിജെപി

ദേശീയപാത ഉദ്ഘാടന പരിപാടിയില്‍ പക്ഷപാതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍ കാരണമാണ് ദേശീയപാത വികസിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള പദ്ധതിയാണിത്. മറ്റൊരു സംസ്ഥാനത്തിനും ധനപരമായ പങ്കാളിത്തമില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്ത പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റിനെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നുണ്ടെന്നും ജനാധിപത്യ മര്യാദയുടെ ലംഘനമാണ് നടന്നതെന്നും ലീഗ് നേതാവ് പിഎംഎ സലാമും പ്രതികരിച്ചു. ജനാധിപത്യത്തോടുള്ള ബഹുമാനം നഷ്ടപ്പെടുമ്പോഴാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ദേശീയപാത ഭരണകൂടത്തിന്‍റെ പരിപാടിയാണെന്നും അല്ലാതെ രാഷ്ട്രീയ പരിപാടിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

 

ENGLISH SUMMARY:

The exclusion of Kerala PWD Minister P.A. Mohamed Riyas from Prime Minister Narendra Modi's NH 66 inauguration has sparked a united protest from both the LDF and UDF. Muslim League leader P.K. Kunhalikkutty termed the move as "cheap," stating that democratic decency requires inviting the concerned minister and the opposition leader. CPM State Secretary M.V. Govindan alleged bias, pointing out that Kerala is the only state providing financial participation (25%) for the project. In protest, CM Pinarayi Vijayan and state ministers have decided to boycott the official event in Kochi on March 11, 2026.