**EDS: THIRD PARTY IMAGE** In this image received on March 11, 2026, LoP in the Lok Sabha and Congress leader Rahul Gandhi with party president Mallikarjun Kharge and MP KC Venugopal during the Central Election Committee meeting on Kerala at the AICC headquarters, in New Delhi. (AICC via PTI Photo)(PTI03_11_2026_000419A)

 

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചു. 31 അംഗ പട്ടികയില്‍ എം.പിമാര്‍ ഇല്ലെന്ന് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. എല്ലാ പ്രാതിനിധ്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ‌സാഹചര്യം നോക്കി പട്ടിക പുറത്തുവിടുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞു. 

 

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക മനോരമ ന്യൂസിന് ലഭിച്ചു. വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരനും കൊട്ടാരക്കരയില്‍ അയിഷ പോറ്റിയും സ്ഥാനാര്‍ഥിയാകും.  തൃത്താലയില്‍ വി.ടി.ബല്‍റാമും, കൊല്ലത്ത് ബിന്ദു കൃഷ്ണയും വീണ്ടും ജനവിധി തേടും. കൊയിലാണ്ടിയില്‍ കെ.പ്രവീണ്‍കുമാറും കൊടുങ്ങല്ലൂരില്‍ ഒ.ജെ. ജെനീഷും മല്‍സരിക്കും. മണലൂരില്‍ ടി.എന്‍.പ്രതാപനും നാദാപുരത്ത് കെ.എം.അഭിജിത്തും സ്ഥാനാര്‍ഥിയാകും. പെരുമ്പാവൂര്‍  എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ പട്ടികയില്‍ ഇല്ല. 

 

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. രാഹുൽ ഗാന്ധിക്കും സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിക്കും ഒരേ നിലപാടാണ്. എന്നാൽ മത്സരിക്കാൻ തയ്യാറെടുത്തു നിൽക്കുകയാണ് കെ സുധാകരൻ, അടൂർ പ്രകാശ്, എം.കെ.രാഘവൻ, കൊടിക്കുന്നിൽ സുരേഷ്,  എന്നിവർ. ആറ്റിങ്ങൽ അനാഥമാകില്ല എന്ന് അടൂർ പ്രകാശും. കണ്ണൂരിൽ പാർട്ടി നിർദ്ദേശിക്കുന്ന സ്ഥാനാർഥിയെ വിജയിപ്പിക്കും എന്ന് കെ സുധാകരനും നേതൃത്വത്തെ അറിയിച്ചു. കോഴിക്കോട് 40 വർഷമായി പാർട്ടി എംഎൽഎ ഇല്ലെന്നാണ്  എം കെ രാഘവന്റെ വാദം. ഈ റിപ്പോർട്ടുകളെ കെ.സി.വേണുഗോപാലും ഷാഫി പറമ്പിലും തള്ളി.

ENGLISH SUMMARY:

The All India Congress Committee (AICC) has approved the party’s first list of 31 candidates for the upcoming elections. Screening Committee Chairman Madhusudan Mistry confirmed that no Members of Parliament have been included in the initial list. KPCC President Sunny Joseph stated that the list ensures representation for all sections. According to reports accessed by Manorama News, several prominent leaders including K Muraleedharan, VT Balram, and Bindu Krishna will contest again from their respective constituencies. Candidates have also been announced for seats such as Koyilandy, Kodungallur, Manalur, and Nadapuram. However, the absence of Perumbavoor MLA Eldhose Kunnappilly from the first list has created suspense in the constituency. The Congress high command has also taken a firm stance against MPs contesting in the Assembly elections, though some leaders have expressed interest in entering the race.