മോദിയോ രാഹുലോ കേരളത്തിൽ ജനപ്രിയൻ എന്ന ചോദ്യത്തിന് രാഹുൽ ഗാന്ധി എന്ന് തന്നെയാണ് സര്‍വ്വേ ഫലം പറയുന്നത്. വയനാട്ടില്‍ മുസ്‌ലിം ലീഗ് നിർമിച്ച 51 വീടുകളുടെ കൈമാറ്റം മുതല്‍ പുതുയുഗ യാത്രയുടെ സമാപന സദസ് വരെ, രാഹുല്‍ ഗാന്ധി കേരളത്തില്‍ നിറഞ്ഞ് നിന്നിരുന്ന ഒരാഴ്ചയാണ് കടന്നുപോയത്. കഴി‍ഞ്ഞ് വാരം രണ്ട് തവണയാണ് രാഹുല്‍ കേരളത്തില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയത്. 

നരേന്ദ്ര മോദിയാണോ രാഹുൽ ഗാന്ധിയാണ് ജനപ്രിയന്‍ എന്നതായിരുന്നു വോട്ടര്‍മാര്‍ക്ക് നല്‍കിയ ചോദ്യം. രാഹുലിനെ 51.9 ശതമാനം പേര്‍ അനുകൂലിക്കുമ്പോള്‍ മോദിക്കുള്ള പിന്തുണ 29.7% ആണ്. കഴിഞ്ഞ ആഴ്ചയെക്കാള്‍ നേരിയ വര്‍ധനവ് ഇരുനേതാക്കളുടേയും ജനപ്രീതിയില്‍ ഉണ്ടായിട്ടുണ്ട്. 

രാഹുൽ ഗാന്ധിയുടെ ജനപ്രീതി ഫെബ്രുവരി ആദ്യവാരം 48.5% ആയിരുന്നെങ്കിൽ രണ്ടാം വാരം 51.6% ആയി ഉയർന്നു. ഫെബ്രുവരി മൂന്നാം വാരം 52% ആയി ഉയർന്നപ്പോള്‍ നാലാം വാരം പക്ഷേ 50.5% ആയി ജനപ്രീതിയില്‍ കുറവുണ്ടായി. മാർച്ച് ആദ്യവാരം 51.9% ആയി രാഹുലിന്‍റെ ജനപ്രീതയില്‍ വര്‍ധനവുണ്ടായിരിക്കുന്നു.

നരേന്ദ്ര മോദിയുടെ ജനപ്രീതി ഫെബ്രുവരി ആദ്യവാരം 30.7% ആയിരുന്നെങ്കിൽ രണ്ടാം വാരം 30.3 % ആയി കുറഞ്ഞു. ഫെബ്രുവരി മൂന്നാം വാരം വീണ്ടും കുറഞ്ഞ് 27% ആയി. ഫെബ്രുവരി നാലാം വാരം 28.3% ആയി നേരിയ രീതിയില്‍ ഉയര്‍ന്ന മോദിയുടെ ജനപ്രീതി മാർച്ച് ആദ്യവാരം വീണ്ടും ഉയർന്ന് 29.7% ആയി.  ഈ ആഴ്ച പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നുണ്ട്. 

 

*മോദിയോ രാഹുലോ കേരളത്തില്‍ ജനപ്രിയന്‍?

 

നരേന്ദ്ര മോദി – 29.7 %

രാഹുല്‍ ഗാന്ധി – 51.9 %

അഭിപ്രായമില്ല + മറ്റൊരാള്‍ – 18.4 %

 

*നരേന്ദ്രമോദി

 

FEB WEEK 1 - 30.7 %

FEB WEEK 2 – 30.3 %

FEB WEEK 3 -27%

FEB WEEK 4- 28.3 %

MARCH WEEK 1- 29.7 %

 

*രാഹുല്‍ ഗാന്ധി

 

FEB WEEK 1 - 48.5  %

FEB WEEK 2 – 51.6 %

FEB WEEK 3 -52%

FEB WEEK 4- 50.5 %

MARCH WEEK 1- 51.9 %

ENGLISH SUMMARY:

Rahul Gandhi is more popular in Kerala according to a recent survey, outranking Narendra Modi. The survey data indicates Rahul Gandhi's consistent lead in popularity among voters in Kerala, with specific figures highlighting the percentage of support for each leader.