രാഷ്ട്രപിതാവിനെ അവഹേളിച്ച പി.സി ജോർജിനെതിരെ പരാതി കൊടുത്തു യൂത്ത് കോൺഗ്രസ് അഖിലേന്ത്യ വക്താവ് അഡ്വ. വസന്ത് സിറിയക്ക്. ഉത്തരേന്ത്യൻ ബിജെപി നേതാക്കൾ തോക്ക് കൊണ്ട് പണി എടുക്കുമ്പോൾ പൂഞ്ഞാറിൽ പിസി ജോർജ് നാക്ക് കൊണ്ട് പണി എടുക്കുന്നതായി വസന്ത് സിറിയക്ക് പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവിക്ക് പരാതി സമർപ്പിച്ചെന്നും രാജ്യ ദ്രോഹത്തിന് കേസ് എടുക്കാൻ പിണറായി സർക്കാരിന് ആർജവം ഉണ്ടോ എന്നും അഡ്വ. വസന്ത് സിറിയക്ക് ചോദിക്കുന്നു.

സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നും പി.സി. ജോർജ് അധിക്ഷേപിച്ചിരുന്നു.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി. ജോർജിന്റെ പരാമർശം. മോശം വാക്കുകളാണ് രാഷ്ട്രപിതാവിനെതിരേ പി.സി. ജോർജ് അഭിമുഖത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ENGLISH SUMMARY:

PC George controversial statement regarding Mahatma Gandhi has sparked outrage and led to a complaint by Youth Congress spokesperson Adv. Vasanth Syriak. Syriak has challenged the Pinarayi government to file a sedition case against George for his remarks, comparing him unfavorably to North Indian BJP leaders.