യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിര്‍ദേശപ്രകാരമാണ് തന്റെവീട് ആക്രമിച്ചതെന്ന് വീണാ ജോര്‍ജ് ആരോപിച്ചു. സ്വകാര്യ കുത്തകകളെ സഹായിക്കുന്ന നിലപാടാണിതെന്നും വീണജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ച്ചയിലെന്ന് വരുത്താന്‍ ശ്രമിക്കുന്നെന്നും കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് പരാജയ ഭീതിയെന്നും വീണാജോര്‍ജ് ആരോപിച്ചു. കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ജനം റീത്ത് വയ്ക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചികില്‍സാപിഴവില്‍ ഇന്നലെത്തെന്നെ നടപടിയെടുത്തെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. Also Read: ആരോഗ്യമന്ത്രിയുടെ വീട്ടില്‍ ഇരച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്തുവച്ചു .
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള പ്രതിഷേധത്തെ വിമര്‍ശിച്ച് മന്ത്രി വി.ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസ് വിരട്ടാന്‍ നോക്കേണ്ടെന്നും ആരോഗ്യരംഗത്ത് പ്രശ്നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്ത്രീത്വത്തിനെതിരെയുള്ള അധിക്ഷേപമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതെന്ന് മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയും വിമര്‍ശിച്ചു.
ചികില്‍സാപ്പിഴവില്‍ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് വാതില്‍ റീത്ത് വച്ചു. ഈ സമയം മന്ത്രി വീട്ടിലിരുണ്ടായിരുന്നില്ല. സുരക്ഷയ്ക്ക് രണ്ട് പൊലീസുകാരാണ് ഈ സമയം ഉണ്ടായിരുന്നത്. കമ്മിഷണര്‍ ഓഫിസിന്റെ മൂക്കിന്‍തുമ്പില്‍ നടന്ന പ്രതിഷേധം അറിയാന്‍ പൊലീസ് വൈകിയത് വന്‍ സുരക്ഷാ വീഴ്ചയായി. പതിനഞ്ച് മിനിറ്റിനുശേഷമാണ് കൂടുതല്‍ പൊലീസെത്തിയത്. ഇതോടെ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമായി.
ഈ സമയം മന്ത്രി വീട്ടിലിരുണ്ടായിരുന്നില്ല. സുരക്ഷയ്ക്ക് രണ്ട് പൊലീസുകാരാണ് ഈ സമയം ഉണ്ടായിരുന്നത്. കമ്മിഷണര്‍ ഓഫിസിന്റെ മൂക്കിന്‍തുമ്പില്‍ നടന്ന പ്രതിഷേധം അറിയാന്‍ പൊലീസ് വൈകിയത് വന്‍ സുരക്ഷാ വീഴ്ചയായി.