youth-congress-protest-3

ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ചികില്‍സാപ്പിഴവില്‍ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് വാതില്‍ റീത്ത് വയ്ക്കുകയായിരുന്നു.

 

ഈ സമയം മന്ത്രി വീട്ടിലിരുണ്ടായിരുന്നില്ല. സുരക്ഷയ്ക്ക് രണ്ട് പൊലീസുകാരാണ് ഈ സമയം ഉണ്ടായിരുന്നത്. കമ്മിഷണര്‍ ഓഫിസിന്റെ മൂക്കിന്‍തുമ്പില്‍ നടന്ന പ്രതിഷേധം അറിയാന്‍ പൊലീസ് വൈകിയത് വന്‍ സുരക്ഷാ വീഴ്ചയായി. പതിനഞ്ച് മിനിറ്റിനുശേഷമാണ് കൂടുതല്‍ പൊലീസെത്തിയത്. ഇതോടെ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ സംഘര്‍ഷമുണ്ടായി. ഡി സി പി  മന്ത്രിയുടെ വീട്ടിലെത്തി. വളരെയധികം പണിപ്പെട്ടാണ് പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടത്.

 

അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രകിയയ്ക്കിടെ കത്രിക ഉള്ളിൽ കുടുങ്ങിയ സംഭവത്തില്‍

ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. ജീവന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് കേസ്.  ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്.  ശസ്ത്രക്രിയ നടന്നപ്പോള്‍ ലളിതാംബികയായിരുന്നു യൂണിറ്റ് ചീഫ്. അതിനിടെ,  

 കത്രിക ഉള്ളിൽ കുടുങ്ങി, എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ഇന്ന്. 

ENGLISH SUMMARY:

The Youth Congress staged a strong protest over the incident at Alappuzha Vandanam Medical College, where surgical scissors were left inside a patient’s abdomen during surgery. Protesting against the medical negligence, Youth Congress members placed a funeral wreath at the Thiruvananthapuram residence of Health Minister Veena George. The protesters forced open the gate and placed the wreath on the door.