Untitled design - 1

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരണം അഞ്ചായി. കാണാതായവരില്‍ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി.  മീനാക്ഷി പുഴയ്ക്ക് സമീപത്തെ മണ്‍കൂനയില്‍ നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്. പുഴയില്‍  നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയും കോടമഞ്ഞും  തിരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കള്ളാടിയിലെ ദുരന്തഭൂമിയിലെത്തി. 

 

അതേസമയം, സുരക്ഷിതമായ സമയമാവുമ്പോള്‍ തുരങ്കപാതയ്ക്ക് സമീപത്തുളള മൺകൂനകൾ മാറ്റുെമന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. മഴ പെയ്തിരിക്കുന്ന സമയത്ത് അത് തൊടാൻ പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെന്ന് റവന്യുമന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. എന്താണ് ദുരന്തകാരണമെന്ന് പറയനാ‍ന്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു. 

 

Also Read: 'ഞാനന്നേ പറഞ്ഞില്ലേ'; വിഎസിന്‍റെ വാക്കുകളെ ഓര്‍മിപ്പിച്ച് അരുണ്‍ കുമാര്‍

ഇതിനിടെ അപകടത്തിൽ അകപ്പെട്ടവരുടെ കണക്ക് കരാർ കമ്പനി തെറ്റായി നൽകിയെന്ന് ദൃക്സാക്ഷി ടി.കെ.ഹംസ മനോരമ ന്യൂസിനോട് പറഞ്ഞു. അപകടം നേരിൽ കണ്ടവനാണ് താൻ. കുറഞ്ഞത് 30 പേരെങ്കിലും ആ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ കരാർ കമ്പനി പറയുന്നത് വെറും 18 പേർ മാത്രമാണെന്നാണ്. ഇത് വിശ്വസിക്കാനാകില്ലെന്നും ഹംസ പറഞ്ഞു

മണ്ണിനടിയിൽ പെട്ടത് സാധാരണ തൊഴിലാളികൾ ആയതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ കമ്പനിയെ ചോദ്യം ചെയ്യാൻ വരില്ല. കമ്പനി അധികൃതർ പറയുന്നത് മാത്രം വിശ്വാസത്തിൽ എടുക്കാതെ വിശദമായ പരിശോധന നടത്തണമെന്നും  ടി കെ ഹംസ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Wayanaad Kalladi landslide has claimed five lives, with two more bodies recovered from the mudslide area. Heavy rain and fog are hindering rescue efforts, but authorities are investigating the cause and discrepancies in the reported number of victims.