Untitled design - 1

കോഴിക്കോട് കനത്തമഴയില്‍  മാവൂര്‍ കച്ചേരിക്കുന്നില്‍ നാല് വീടുകളില്‍ വെള്ളംകയറി. പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിനിലയിലാണ്. താമരശേരി ചുരത്തില്‍ ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ആശുപത്രിയിലേക്ക് പോവുകയായിരുന്ന മീനങ്ങാടി സ്വദേശികള്‍ സഞ്ചരിച്ച കാറിന് മുകളിലേക്കാണ് മരം വീണത്.  അരീക്കാട് സ്റ്റീല്‍ കോംപ്ലക്സിന് സമീപം ദേശീയപാതയിലേക്ക് വീണ മരം മുറിച്ചുമാറ്റി. ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞു. തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി . ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . പാലക്കാട് ചെര്‍പുളശേരിയില്‍ മിന്നല്‍ചുഴലിയുണ്ടായി. ചളവറയിലാണ് മിന്നല്‍ചുഴലി അടിച്ചത്. വീടിന്റെ മേല്‍ക്കൂര പറന്നുപോയി. 

 

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാടും കോഴിക്കോട്ടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട്. നാളെ മുതൽ മഴയുടെ തീവ്രത കുറയും

 

ENGLISH SUMMARY:

Malayala Manorama Online News reports on severe weather events across Kerala, including a tornado in Palakkad that damaged a house's roof and heavy rains causing floods in Kozhikode. The state has issued various weather alerts, with a decrease in rain intensity expected from tomorrow.