• കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ ആറുമാസത്തെ അവധി അപേക്ഷ കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചു.

കാപ്പാ കേസിൽ ജയിലിലായ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ  അവധി അപേക്ഷ അംഗീകരിച്ചു. മേയര്‍ വി.വി രാജേഷ് കൗണ്‍സിലില്‍ സമര്‍പ്പിച്ച സുഗതന്‍റെ അവധി അപേക്ഷയെ 51 കൗണ്‍സിലര്‍മാര്‍ പിന്താണി. ഇതോടെ ആറുമാസത്തേയ്ക്ക് കൗണ്‍സിലില്‍  ഹാജരാകുന്നതില്‍  നിന്നും സുഗതന് ഇളവ് ലഭിക്കും.  

51 കൗണ്‍സിലര്‍മാര്‍ അപേക്ഷയെ അനുകൂലിച്ചെന്ന് മേയര്‍ അറിയിച്ചു. സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷും ബിജെപിയെ പിന്തുണച്ചു. തീരുമാനത്തിന് പിന്നാലെ കൗണ്‍സില്‍ യോഗത്തില്‍ ബഹളമുണ്ടായി. തീരുമാനത്തില്‍ പ്രതിപക്ഷം  പ്രതിഷേധിച്ചു. 'കാപ്പ പ്രതി ഇവിടെ വേണ്ടേ വേണ്ട' എന്ന് പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തി. 

തുടര്‍ച്ചയായ മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഒരു കൗണ്‍സിലര്‍ അയോഗ്യനാകുമെന്നിരിക്കെയാണ് സുഗതന്‍ അവധി അപേക്ഷ സമര്‍പ്പിക്കുന്നത്. സുഗതന്‍ പങ്കെടുക്കാത്ത മൂന്നാമത്തെ കൗണ്‍സില്‍ യോഗമായിരുന്നു ഇന്നത്തേത്. 

Updating.. 

ENGLISH SUMMARY:

Thiruvananthapuram Mayor V.V. Rajesh presented a leave application submitted by detained ward councillor R. Sugathan during the corporation council meeting. Fifty-one councillors supported the request, effectively exempting him from council attendance for the next six months. Sugathan is currently imprisoned under the KAAPA act following serious criminal charges and legal proceedings. This strategic move successfully prevents his disqualification, which would have otherwise occurred due to missing three consecutive council meetings.