mullapaly-shafi

കുറ്റ്യാടിയിൽ പുതുയുഗ യാത്രക്കിടെ വേദിയിൽ ഉണ്ടായ ഉന്തിലും തള്ളിലും പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഷാഫി പറമ്പിലിനെ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ ഷാഫിക്ക് നീരസം ഉണ്ടായെന്നും അതിനപ്പുറം വിവാദമാക്കേണ്ട കാര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

‘സ്നേഹത്തള്ളൽ ഒഴിവാക്കേണ്ടതായിരുന്നു, പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ജനപ്രതിനിധി എന്ന നിലയിൽ ഷാഫിക്ക് നീരസം ഉണ്ടായി. അതിനപ്പുറം വിവാദമാക്കേണ്ട കാര്യമില്ല. തള്ളേറ്റ് ഞാൻ വീണുവെന്നത് വാസ്തവ വിരുദ്ധമാണ്, അങ്ങനെ ആര് തള്ളിയാലും വീഴില്ല. ഞാന്‍ പൂർണ ആരോഗ്യവാനാണ്.പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കും’ മുല്ലപ്പള്ളി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ വേദിയിലാണ് നേതാക്കള്‍ തമ്മില്‍ പ്രസംഗിക്കാന്‍ ഉന്തും തള്ളും ഉണ്ടായത്. അതേ സമയം പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ പൊതുവേദിയിലുണ്ടായത് ഒരു കുടുംബത്തിലെ തര്‍ക്കം പോലെയെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. സമയമില്ലാത്തതിനാല്‍ സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്. വിവാദം ജാഥയുടെ ശോഭ കെടുത്താനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ENGLISH SUMMARY:

Malayala Manorama Online News reports on Mullappally Ramachandran's reaction to the scuffle at the Kuttiyadi event. He stated that Shafi Parambil felt resentment for not being invited to speak as a representative but insisted it shouldn't be blown out of proportion, denying claims of being pushed and falling.