വി.എസിനോട് മനസു കൊണ്ട് അനുവാദം ചോദിച്ചിട്ടാണ് താൻ യുഡിഎഫ് വേദിയിലേക്ക് വന്നതെന്ന് എ. സുരേഷ്. പാർട്ടി വിഎസിനും തനിക്കും നൽകിയത് ക്യാപിറ്റൽ പണിഷ്മെന്റാണ്. പിണറായി സർക്കാർ നടപ്പിലാക്കുന്നത് ഇടതു പക്ഷ മൂല്യങ്ങൾ ഉയർത്തിയുള്ള കാര്യങ്ങളല്ല. വി.എസ് ജീവിച്ചിരുന്നെങ്കിൽ ഇടതുപക്ഷ ആശയങ്ങൾ ഇങ്ങനെ ചോർന്നു പോകുന്നതിനെതിരെ രൂക്ഷമായി പ്രതികരിക്കുമായിരുന്നുവെന്നും സുരേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
വി.എസിന്റെ മുൻ പി.എ എ.സുരേഷിനെ ഷോൾ അണിയിച്ച് യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിൽ ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നത് യു.ഡി.എഫ് എന്നായിരുന്നു പുതുയുഗ യാത്ര വേദിയിലെ സുരേഷിന്റെ പ്രതികരണം. സർക്കാരിനോട് ഇടഞ്ഞ നടൻ പ്രേം കുമാറും കോട്ടയത്തെ കോൺഗ്രസ് വേദിയിലെത്തി.
മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തക്കിടെയാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പുതുയുഗ യാത്ര വേദിയിൽ സുരേഷ് എത്തിയത്.
ENGLISH SUMMARY:
A. Suresh said that he came to the UDF stage only after seeking permission from V.S. with his heart. The party had given both V.S. and himself capital punishment. The Pinarayi government is not implementing anything that upholds leftist values. If V.S. were alive, he would have strongly reacted against the erosion of leftist ideology, Suresh told Manorama News.