കൊള്ളാവുന്നവരെ സ്ഥാനാർഥിയാക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ എന്ന് സിപിഎമ്മിന്‍റെ പരിഹാസം. സിപിഎം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് സിപിഐക്ക് പരിഹാസം ഉള്ളത്. പി.എം. ശ്രീയിൽ സിപിഐ സൃഷ്ടിച്ച കലാപം യുഡിഎഫിനെയാണ് സഹായിച്ചു എന്ന വിമർശനവും റിപ്പോർട്ടിലുണ്ട്.. Also Read: ചേരിപ്പോര് രൂക്ഷം; പറവൂർ സീറ്റ് സിപിഐയില്‍ നിന്ന് ഏറ്റെടുക്കാന്‍ സിപിഎം; വഴങ്ങാതെ സിപിഐ .
തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിയാണ് സിപിഐയിലെ പരിഹസിക്കുന്നത്. കൊള്ളാവുന്ന സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സിപിഐക്ക് കഴിയുന്നില്ല. പലയിടത്തും സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ സിപിഎമ്മുകാരെ തന്നെ സിപിഐ സ്ഥാനാർഥിയാക്കുന്നു എന്നും റിപ്പോർട്ടിൽ പരാമര്‍ശിക്കുന്നു. തിരഞ്ഞെടുപ്പിൽ മുന്നണി സംവിധാനത്തിന്റെ പ്രവർത്തനത്തോട് പൊതുവിൽ സംസ്ഥാന കമ്മിറ്റി മതിപ്പ് പ്രകടിപ്പിക്കുന്നില്ല. മുന്നണി സംവിധാനത്തിലെ വീഴ്ചകളാണ് ചിലയിടങ്ങളിൽ പരാജയത്തിലേക്ക് എത്തിച്ചത് എന്നാണ് നിഗമനം.
പി എം ശ്രീയിൽ സിപിഐ സൃഷ്ടിച്ച കലാപം യുഡിഎഫിനെയാണ് സഹായിച്ചു എന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സിപിഐയെ നിലയ്ക്ക് നിര്‍ത്താന്‍ കൂടി വേണ്ടിയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് വിവരം.