പത്തനംതിട്ട അടൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുമരണം. രണ്ടുപേര്‍ക്ക് പരുക്കേറ്റു. കോന്നി സ്വദേശി മധു(42), തട്ട സ്വദേശി സതീഷ്കുമാര്‍(42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്ക് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. 

അടൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. ബൈക്കുകളിൽ ഒന്ന് അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് വിവരം. പരിക്കേറ്റ രണ്ട് പേരുടെയും നില നിലവിൽ ഗുരുതരമായി തുടരുകയാണ്. 

ENGLISH SUMMARY:

Adoor bike accident has resulted in two fatalities and two injuries following a collision. The accident, which occurred last night, tragically claimed the lives of Madhu (42) from Konni and Satheeshkumar (42) from Thatt.