**EDS: THIRD PARTY IMAGE** In this screengrab from a video posted on Jan. 23, 2026, Prime Minister Narendra Modi addresses the gathering during the launch of various developmental projects and flagging off of new train services, in Thiruvananthapuram. (@NarendraModi/YT via PTI Photo) (PTI01_23_2026_000047B)
കേരളത്തില്‍ വികസനം കൊണ്ടവരാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം.ശ്രീയുടെ ആനുകൂല്യം വിദ്യാര്‍ഥികള്‍ക്ക് കേരളം നിഷേധിച്ചു. പിഎം.ശ്രീക്ക് കീഴില്‍ വരുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ സ്കൂളുകളില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കേണ്ടതില്ലെന്നാണ് ഇടതുസര്‍ക്കാരിന്‍റെ നയമെന്നും ഇത്തരത്തില്‍ സാധാരക്കാരുടെ ശത്രുവായ സര്‍ക്കാരിനെ പാഠം പഠിപ്പിക്കണമെന്നും പ്രധാനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ അജന്‍ഡയാണ് ഉള്ളതെന്ന് കുറ്റപ്പെടുത്തിയ മോദി ബിജെപിയുടേത് വികസനത്തിന്‍റെ പക്ഷമാണെന്ന് അവകാശപ്പെട്ടു. അഴിമതി, വര്‍ഗീയത, പ്രീണനം, നിരുത്തരവാദിത്തം എന്നിവയാണ് ഇടതു–വലതു പാര്‍ട്ടികളുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ത്രിപുരയും ബംഗാളും മാറിയെന്നും കേരളത്തില്‍ എന്താണ് അത് സംഭവിക്കാത്തതെന്നും മോദി ചോദ്യമുയര്‍ത്തി. എല്‍ഡിഎഫ്–യുഡിഎഫ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും കേരള ജനത അല്‍പം കൂടി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കേരളം മാറുകയാണെന്നും ജനങ്ങള്‍ ബിജെപിയെ വിശ്വസിച്ച് തുടങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ബിജെപിയുടെ ചരിത്രയാത്ര അഹമ്മദാബാദ് മുനിസിപ്പാലിറ്റിയില്‍ നിന്ന് തുടങ്ങിയത് പോലെ കേരളത്തിലെ മാറ്റം തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നാരംഭിക്കുകയാണെന്ന് മോദി പറഞ്ഞു. അസാധാരണവും ഐതിഹാസികവുമായ ജയമാണ് ബിജെപിക്ക് ജനം നല്‍കിയത്. അതിന് തിരുവനന്തപുരത്തിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയകാഹളം കേരളത്തില്‍ മാത്രമല്ല, രാജ്യത്താകെ അലയടിക്കുകയാണെന്നും സദ് ഭരണത്തിനായി ശ്രമിക്കുന്ന ബിജെപിക്ക് വികസിത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള വിജയമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ഇടതിന്‍റെയും വലതിന്‍റെയും അഴിമതിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുമെന്ന പ്രതിജ്ഞ ബിജെപി എടുത്തതാണെന്നും അതില്‍ വിശ്വാസമര്‍പ്പിച്ച വോട്ടര്‍മാര്‍ക്ക് അഭിനന്ദനമെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്തെ മികച്ച നഗരമാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.