എ.കെ. ബാലനും വെള്ളാപ്പള്ളി നടേശനും ബിനോയ് വിശ്വത്തിനും മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണി നയങ്ങള്‍ ഉത്തരവാദപ്പെട്ടവരാണ് പറയേണ്ടത്. എല്‍ഡിഎഫിന് പുറത്തുള്ള ആരും പറയേണ്ടതില്ല. എല്‍ഡിഎഫിന് കൃത്യമായ ചട്ടക്കൂടുണ്ട്. ഒരുപാട് അനുഭവസമ്പത്തുള്ള എ.കെ. ബാലനും ഇക്കാര്യം അറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തിലായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. എന്നാല്‍ മാറാടുമായി ബന്ധപ്പെട്ട ബാലന്റെ പരാമര്‍ശം പുതിയ കാലത്തെ സാഹചര്യത്തില്‍ ജാഗ്രതപ്പെടുത്തലാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സീറ്റുകളുടെ എണ്ണം 110 ലും കൂടും. മൂന്നാമൂഴം ഉറപ്പാണ്. ജനങ്ങളാണ് വലുത്. ജനങ്ങള്‍ക്ക് എല്‍ഡിഎഫിനെ വിശ്വാസമുണ്ട്, എല്‍ഡിഎഫിന് ജനങ്ങളെയും. അവരുടെ മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തലോടെ മുന്നോട്ടുപോവുകയാണെന്നും ബിനോയ് വിശ്വം ന്യൂസ്മേക്കര്‍ സംവാദത്തില്‍ പറഞ്ഞു.
പിഎം ശ്രീ പദ്ധതി അടഞ്ഞ അധ്യായമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ആ വിഷയം ഇനി തുറക്കില്ലെന്ന് എല്‍.ഡി.എഫ് തീരുമാനമെടുത്തെന്നും ബിനോയ് വിശ്വം മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ വെളിപ്പെടുത്തി. വിദ്യാഭ്യാസരംഗത്തേക്ക് ആര്‍എസ്എസ് ഒളിച്ചുവരവിന്റെ മറുപേരാണ് പിഎം ശ്രീ. ഇക്കാര്യത്തില്‍ സിപിഐയെപ്പോലെ തന്നെ സിപിഎമ്മിനും വ്യക്തമായ ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദം ഇന്ന് രാത്രി 9ന് സംപ്രേക്ഷണം ചെയ്യും.