പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍
തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം മറക്കാന്‍ എല്‍ഡിഎഫ്. തദ്ദേശ തോൽവിയില്‍ ഇനി ആഴത്തിൽ പരിശോധനയില്ല. വീഴ്ചകൾ വീണ്ടും ചർച്ച ചെയ്യുന്നത് ഗുണം ചെയ്യില്ലെന്നും എത്രയും വേഗം നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാവണമെന്നുമാണ് എല്‍ഡിഎഫ് നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. തുടർഭരണത്തിനുള്ള ആസൂത്രണം യോഗത്തിലുണ്ടാകും. മേഖലാജാഥകളുടെ ക്യാപ്റ്റന്മാരെയും ഇന്ന് പ്രഖ്യാപിക്കും. Also Read: ജമാഅത്തെ പരാമര്‍ശത്തില്‍ ബാലന്‍ ഓര്‍മിപ്പിച്ചത് ചരിത്രം; പിന്തുണച്ച് മുഖ്യമന്ത്രി .
വിശദമായ അവലോകനത്തിനും രാവിലെ 10 മണിക്ക് എകെജി സെന്ററിലാണ് യോഗം . തിരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി പഠിച്ച ഓരോ പാർട്ടികളും അവരുടെ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. ഭരണവിരുദ്ധ വികാരവും ശബരിമലയും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നാണ് സിപിഐയും ജനതാദൾ എസ്സും ആർജെഡിയും ഉൾപ്പെടെയുള്ള പാർട്ടികൾ വിലയിരുത്തിയിട്ടുള്ളത്. ഇത് പൂർണമായും സിപിഎം അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. സീറ്റ് വിഭജന ചർച്ചകളുടെ പ്രാഥമിക വിലയിരുത്തലുകളും ഇടതുമുന്നണി യോഗത്തിൽ ഉണ്ടാവും.
അതേസമയം, ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട എ.കെ.ബാലന്റെ പരാമർശത്തിൽ സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും രണ്ടുതട്ടിൽ. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ബാലനെ സംരക്ഷിച്ചാണ് ഇന്നലെ പരസ്യമായി പ്രതികരിച്ചതെങ്കിലും ബാലന്റെ വിവാദപ്രസ്താവനയെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാർട്ടി കമ്മറ്റി തള്ളിക്കളയുകയായിരുന്നു. ഇതേ സമീപനമാണ് കഴിഞ്ഞദിവസം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പരസ്യമായ സ്വീകരിച്ചത് . ബിജെപി പോലും പറയാത്ത നിലപാടുകൾ ബാലൻ പറഞ്ഞപ്പോൾ അതിനെ മുഖ്യമന്ത്രി പിന്തുണച്ചതിൽ പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും കടുത്ത വിയോജിപ്പുണ്ട്.