നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇക്കുറി സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ലെന്നു കെ. മുരളീധരന്‍. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇറങ്ങൂ. മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
Also Read:സപ്തതി കഴിഞ്ഞു; ഇനി മല്‍സരിക്കാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്
എം.പി മാര്‍ മല്‍സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണം. സിറ്റിങ്ങ് എം.എല്‍.എമാരെല്ലാം മല്‍സരിക്കാന്‍ ധാരണയുള്ളതുകൊണ്ടാണ് കെ പി സിസി പ്രസിഡന്റ് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വി.ഡി സതീശനാണോ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന ചോദ്യത്തിന് പല കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ഉറച്ച് നിലപാട് ജനങ്ങള്‍ക്കിഷ്ടമാണെന്നായിരുന്നു മുരളിയുടെ മറുപടി
സമുദായ നേതാവ് ആയതുകൊണ്ടാണ് വെള്ളാപ്പള്ളി നടേശനെതിരെ മിണ്ടാതിരിക്കുന്നത്. എല്ലാവരെയും ഒന്നായിക്കണ്ട ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഒാര്‍ക്കണം. എന്‍എസ്എസിന്റ സമദൂര സിദ്ധാന്തത്തില്‍ വിശ്വസമുണ്ട്. പറഞ്ഞ വാക്ക് പിന്‍വലിക്കുന്നയാളല്ല സുകുമാരന്‍ നായര്‍. ബിജെപിയുടേത് കപടസ്നേഹമാണന്ന് സഭകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.