ആവശ്യമുള്ള മണ്ഡലങ്ങള്‍ക്കായി നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍ നിറയുന്നതിനിടെ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും, സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമ്മശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കും എന്നും അദ്ദേഹം തന്‍റെ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ചെറിയാൻജി ഉറപ്പായും മത്സരിക്കണം. അങ്ങയെപ്പോലുള്ള ആളുകൾ നിയമസഭയിൽ എത്തേണ്ടത് ജനങ്ങളുടെയും പാർട്ടിയുടെയും ആവശ്യമാണ്, വർഷങ്ങൾക്ക് മുൻപേ MLA യും MP യും മന്ത്രിയും ഒക്കെ ആകേണ്ടിയിരുന്ന നേതാവാണ് എന്നൊക്കെയാണ് കമന്‍റുകള്‍.