kpcc-camp

സീറ്റ് വിഭജന ചർച്ചകളിൽ ഘടകകക്ഷികളെ പിണക്കരുതെന്ന് ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃക്യാംപിൽ നേതാക്കൾ. സ്ഥാനാർഥി നിർണയത്തിൽ സമുദായ സംഘടനകളെ മുഖവിലയ്ക്കെടുക്കണം. അഭിപ്രായങ്ങൾ എല്ലാവരും പാർട്ടി വേദികളിൽ പറയണമെന്ന് ശശി തരൂർ പറഞ്ഞപ്പോൾ, പറയുന്നവരെ ജനം കളിയാക്കാതെ നോക്കണമെന്നായിരുന്നു കെ.മുരളീധരന്റെ തിരിച്ചടി.

Also Read: എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് നേതൃത്വം; അടൂർ പ്രകാശിനും ഷാഫിക്കും ഇളവ് നല്‍കുമോ


2019 ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയത്തിലുണ്ടായ അമിത ആത്മവിശ്വാസമാണ് 2021 ൽ തിരിച്ചടിയായത്. ഇക്കുറി അതുണ്ടാകരുതെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെ ഓർമപ്പെടുത്തൽ. ലീഗ് അധിക സീറ്റ് ആവശ്യപ്പെടുമെന്ന് മാധ്യമങ്ങളിൽ കാണുന്നുണ്ട്. തർക്കങ്ങളില്ലാതെ അക്കാര്യത്തിൽ പരിഹാരം കാണമെന്ന് രമേശ് ചെന്നിത്തലയും കെ മുരളീധരനും ആവശ്യപ്പെട്ടു. ഓരോ ജില്ലയിലേയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, നിയമസഭാ സാധ്യതകൾ എന്നിവയിൽ മൂന്ന് മേഖലകളായി തിരിഞ്ഞുള്ള ചർച്ച തുടരുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തന മാർഗരേഖ നാളെ കെപിസിസി പ്രസിഡന്റ് അവതരിപ്പിക്കും. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും  പ്രാഥമിക രൂപമുണ്ടാക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രണ്ടു ദിവസത്തെ ക്യാംപ് രാവിലെ ഉദ്ഘാടനം ചെയ്തത് 

പാർട്ടി പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിന്റെ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ പറഞ്ഞപ്പോൾ ജയസാധ്യതയുള്ള  എം പിമാരെ മൽസരിപ്പിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവും ക്യാംപിൽ പങ്കെടുക്കുന്നുണ്ട് 

ENGLISH SUMMARY:

KPCC Leadership Camp focuses on strategies for upcoming elections. The camp emphasizes the need to avoid alienating coalition partners and cautions against overconfidence based on past successes.