കുറ്റ്യാടി ഉള്‍പ്പെടെ പതിമൂന്നു സീറ്റുകളില്‍ മല്‍സരിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം. പാലാ തിരിച്ചുപിടിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകും. കുറ്റ്യാടി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സീറ്റാണെന്നും ചില കാരണങ്ങളാല്‍ സിപിഎമ്മിന് വിട്ടുകൊടുക്കേണ്ടി വന്നതാണെന്നും ജോസ് കെ മാണി മനോരമ ന്യൂസിനോട് പറഞ്ഞു.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെച്ചൊല്ലി പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് സിപിഎം ഏറ്റെടുത്തതും സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും. ഇപ്രാവശ്യം കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് എം വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് സൂചന. കുറ്റ്യാടി ഉള്‍പ്പെടെ പതിമൂന്നു മണ്ഡലങ്ങളാണ് കേരള കോണ്‍ഗ്രസ് എമ്മിനുളളതെന്നും കഴിഞ്ഞ ഒരു പ്രാവശ്യത്തേക്ക് മാത്രമാണ് കുറ്റ്യാടി സിപിഎമ്മിന് നല്‍കിയതെന്നും ജോസ് കെ മാണി എംപി മനോരമ ന്യൂസിനോട് പറഞ്ഞു.
കുറ്റ്യാടി കിട്ടിയില്ലെങ്കില്‍ ഗുരുവായൂര്‍, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലൊന്ന് ചോദിക്കും. പാര്‍ട്ടി ചെയര്‍മാന്‍ എവിടെ മല്‍സരിക്കുമെന്ന് ചോദിച്ചാല്‍ എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് പതിവുമറുപടി. എന്നാല്‍
പാലാ തിരിച്ചുപിടിക്കാന്‍ ജോസ് കെ മാണി സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്. അഞ്ചില്‍ നിന്ന് അംഗബലം കൂട്ടാന്‍ പുതുമുഖങ്ങളെയും യുവാക്കളെയും രംഗത്തിറക്കാനും പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ തുടരുന്നു.