എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം വൈകും. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകാത്തതും തെരഞ്ഞെടുപ്പ്  തീയതി പ്രഖ്യാപനം വൈകാനുളള സാധ്യതയുമാണ് കാരണം. ഏത് സമയത്തും സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ മുന്നണി സജ്ജമാണെന്ന് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനം വൈകുമെന്നതിനാൽ തന്നെ സീറ്റ്  വിഭജന ചർച്ചയിലേക്ക് ഇന്ന് എൽഡിഎഫ് കടന്നില്ല. കേരള കോൺഗ്രസും  സിപിഐയും ഉൾപ്പെടെയുള്ള പാർട്ടികളുമായി ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനുണ്ട്. മുന്നണി പൂർണ സജ്ജമാണെന്നും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മുറയ്ക്ക്  സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. Also Read: വാർത്താസമ്മേളനത്തിലെ പരിഹാസം പ്രകോപനമായി; വാതില്‍ തുറന്നിട്ട് കോണ്‍ഗ്രസ്


കുറ്റ്യാടിക്ക് പകരം മറ്റേതെങ്കിലും ഒരു സീറ്റാണ് പതിമൂന്നാമതായി കോൺഗ്രസ് ചോദിക്കുന്നത്. അത്  കിട്ടുമെന്ന് ജോസ് കെ മാണി ഇന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ആന്റണി രാജുവിന്റെ കാര്യത്തിൽ കോടതി അനുകൂല തീരുമാനമെടുത്താൽ സീറ്റ് അവർക്ക് തന്നെ നൽകുമെന്ന് എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല.

ENGLISH SUMMARY:

The announcement of candidates by the Left Democratic Front (LDF) will be delayed. The reason cited is that bilateral discussions with partner parties are still incomplete and that the election date may also be announced late. The front is ready to announce candidates at any moment, said convenor T. P. Ramakrishnan.