തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മേല്‍ക്കൈ തെക്കൻ കേരളത്തിൽ നറുക്കിലും തുടര്‍ന്ന് യു.ഡി.എഫ്. തിരുവനന്തപുരം, കൊല്ലം ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫും, പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് പ്രതിനിധിയും പ്രസിഡന്‍റായി. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ യു.ഡി.എഫിന് മൂന്ന് എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ ലഭിച്ചു. നേതൃത്വം ആവശ്യപ്പെടുന്ന മുറയ്ക്ക് രാജിവയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിലെ വി.പ്രിയദർശിനി പ്രസിഡന്‍റായി. കൊല്ലത്ത് സി.പി.ഐയിലെ ആർ.ലതാദേവി ഭർത്താവും മന്ത്രിയുമായ ജി.ആർ.അനിലിന്‍റെ സാന്നിധ്യത്തിൽ പ്രസിഡന്‍റായി സത്യപ്രതിഞ്ജ ചെയ്തു. പത്തനംതിട്ടയിൽ കോൺഗ്രസിലെ ദീനാമ്മ റോയി ജില്ലാ പ്രസിഡന്‍റ് പദത്തിലെത്തി.
തിരുവനന്തപുരത്ത് നറുക്കെടുപ്പിലൂടെ നാല് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ മൂന്നിടത്ത് യു.ഡി.എഫും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. കൊല്ലത്ത് നറുക്കെടുപ്പ് നടന്ന ഒരു ബ്ലോക്ക് പഞ്ചായത്തിലും രണ്ട് പഞ്ചായത്തുകളിലും യു.ഡി.എഫ് വിജയിച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തില്‍ യു.ഡി.എഫിന്‍റെ ഭരണ നേട്ടത്തിന് മൂന്ന് എസ്.ഡി.പി.ഐ അംഗങ്ങള്‍ പിന്തുണച്ചു. നേതൃത്വം ആവശ്യപ്പെടുന്ന മുറയ്ക്ക് പ്രസിഡന്‍റ് പദം രാജിവയ്ക്കുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.