വി.കെ.മിനിമോള്‍, ദീപ്തി മേരി വര്‍ഗീസ്, ഷൈനി മാത്യു

കൊച്ചി മേയര്‍ ആരാകുമെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. വി.കെ.മിനിമോള്‍, ഷൈനി മാത്യു എന്നിവര്‍ക്കാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ കിട്ടിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്‍റെ പാര്‍ട്ടിയിലെ സീനിയോരിറ്റി പരിഗണിക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനാല്‍ കെപിസിസിയുടെ നിലപാട് നിര്‍ണായകമാകും. 

ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍, മുതിര്‍ന്ന നേതാവ് എന്‍ വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റിയാണ് ഓരോ കൗണ്‍സിലറെയും പ്രത്യേകം പ്രത്യേകം കണ്ട് അഭിപ്രായം തേടിയത്. വെള്ളിയാഴ്ച്ചയാണ് മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ്. 

കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനാണ് സാധ്യത കൂടുതൽ. കോൺഗ്രസ് കൗൺസിലർമാരുടെയും ജില്ലയിലെ മുതിർന്ന നേതാക്കളുടെയും അഭിപ്രായം തേടിയിരുന്നു. യുഡിഎഫ് കൗൺസിലർമാരുടെ യോഗം ചേർന്ന ശേഷമായിരിക്കും തീരുമാനം. മേയർ സ്ഥാനം രണ്ടര വർഷം വീതം പങ്കിടുന്നത് ചർച്ചയിലുണ്ടെങ്കിലും കടുത്ത വിയോജിപ്പ് നിലനിൽക്കുന്നുണ്ട്. പാർട്ടിയിലെ സീനിയോരിറ്റിയും ഹൈക്കമാൻഡിന്റെ പിന്തുണയുമാണ് ദീപ്തിയ്ക്ക് അനുകൂലഘടകങ്ങൾ.

ENGLISH SUMMARY:

A decision on the next Mayor of Kochi is expected to be taken today amid intense political deliberations. Several leaders are in contention, including Deepti Mary Varghese, V.K. Minimol, and Shiny Mathew. Support among councillors and the stand of the KPCC are expected to play a decisive role. The proposal to share the mayoral post for two-and-a-half years is also under discussion. However, strong opposition to the power-sharing formula continues within the party. The final decision is likely after a meeting of UDF councillors.