തിരുവനന്തപുരം കോർപ്പറേഷനിലെ ദയനീയ തോൽപ്പിക്കു കാരണം സംഘടനപരമായ വീഴ്ചയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റിലാണ് നേതൃപരമായ വീഴ്ചയ്ക്കെതിരെ വിമർശനം ഉണ്ടായത്. ഓരോ വാർഡുകളിലും ചുമതല ഏൽപ്പിച്ചവർ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചില്ലെന്ന് കുറ്റപ്പെടുത്തൽ ഉണ്ടായി. പല വാർഡുകളിലും ജയിച്ചെന്ന പ്രതീതി ഉണ്ടാക്കി ഉഴപ്പിയത് തിരിച്ചടിക്ക് കാരണമായി. ഇത്തരക്കാർ മറ്റു വാർഡുകളിലേക്ക് പ്രവർത്തനങ്ങൾക്ക് പോയെന്നും വിമർശനം ഉയർന്നു. നാളെ ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ തോൽവിയുടെ കാരണങ്ങൾ വീണ്ടും ചർച്ചചെയ്യും