സ്വര്‍ണക്കൊളളയെക്കുറിച്ചുള്ള പാരഡിഗാനത്തില്‍ കേസെടുത്തത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കറുത്ത അധ്യായമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അണിയറക്കാരെ എല്ലാത്തരത്തിലും സംരക്ഷിക്കും. നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കും. അയ്യപ്പനെയും മാളികപ്പുറത്തെയും പരിഹസിച്ച സ്വരാജിനെതിരെ കേസില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
പാരഡി ഗാനത്തിനെതിരായി കേസെടുത്തതുകൊണ്ട് ഭയപ്പെടില്ലെന്ന് കോൺഗ്രസ് എം.പി. രാജ് മോഹൻ ഉണ്ണിത്താൻ. ഓലപ്പാമ്പു കാട്ടി പേടിപ്പിക്കാൻ നോക്കണ്ട. അറസ്റ്റ് ചെയ്യാനാണ് തീരുമാനം എങ്കിൽ ജയിലുകൾ പോരാതെ വരും. നിയമസഭ തിരഞ്ഞെടുപ്പുവരെ പാരഡി പാടിക്കൊണ്ടിരിക്കും. സമൂഹമാധ്യമങ്ങളിൽ നിന്ന് പാരഡി നീക്കില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പ്രതിഷേധ സൂചകമായി പോറ്റിയെ കേറ്റിയേ പാട്ട് ഐ.എഫ്.എഫ്.കെ വേദിയില്‍ ആലപിച്ച് ചാണ്ടി ഉമ്മന്‍. കേന്ദ്രം സിനിമ വിലക്കുമ്പോള്‍ സംസ്ഥാനം പാട്ട് വിലക്കുകയാണ്. ഇഷ്ടമില്ലാത്തത് വിലക്കുന്നതില്‍ ഇരുവരും മുണ്ടും ജാക്കറ്റും പോലെയാണെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു.