പെരിന്തല്‍മണ്ണ തിരിച്ചുപിടിച്ച് യു.ഡി.എഫ്. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് ജയിച്ചുകേറുന്നത്. 30 വര്‍ഷമായി എല്‍.ഡി.എഫിന്‍റെ കോട്ടയായിരുന്നു പെരിന്തല്‍മണ്ണ നഗരസഭ.
നഗരസഭയില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തുവെന്ന പരാതിയുമായി എല്‍ഡിഎഫിനെതിരെ യുഡിഎഫ് നേതൃത്വം രംഗത്തുവന്നതിന് പിന്നാലെ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് നഗരസഭ വേദിയായിരുന്നു. നഗരസഭ പരിധിയുടെ പുറത്തു താമസിക്കുന്ന ഒട്ടേറെപ്പേര്‍ പുതിയ വോട്ടര്‍ പട്ടികയിലുണ്ടെന്നതിനു തെളിവും യുഡിഎഫ് നിരത്തിയിരുന്നു.
സംസ്ഥാനത്താകെ കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ്– യുഡിഎഫ് പോരാണ് കാണുന്നത്. നിലവിലെ ചിത്രം നോക്കുകയാണെങ്കില്‍ കൊല്ലം, തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് ആണ് മുന്നില്‍. തൃശൂരില്‍ 28 ഇടത്ത് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നുണ്ട്. അതേസമയം, കോഴിക്കോട്, കൊച്ചി കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും, തിരുവനന്തപുരത്ത് എന്‍ഡിഎയും മുന്നേറുന്നു.