തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി യുഡിഎഫ്. തൃശൂര്‍ കൊച്ചി കോര്‍പറേഷനുകള്‍ തിരിച്ചുപിടിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ നിലനിര്‍ത്തുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലത്തും യുഡിഎഫ് മുന്നേറ്റമാണ്. ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുന്നേറ്റം പ്രകടനം.
ഗ്രാമപഞ്ചായത്തുകളിലെ 835 വാര്‍ഡുകളില്‍ 618 ഇടത്ത് എല്‍ഡിഎഫും 149 ഇടത്ത് എന്‍ഡിഎയും 139 ഇടത്ത് മറ്റുള്ളവരും ജയിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനാണ് നേരിയ മുന്നേറ്റം. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന്‍റെ ആധിപത്യമാണ് വെളിവാകുന്നത്. 1026 വാര്‍ഡുകളില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ 689 ഇടത്താണ് എല്‍ഡിഎഫ് ജയിച്ചത്. എന്‍ഡിഎ 217 ഇടത്തും മറ്റുള്ളവര്‍ 238 സീറ്റുകളിലും ജയിച്ചു.