സ്വാധീന മേഖലകളിൽ കിതച്ച് ട്വന്‍റി 20. കുന്നത്തുനാടും, മഴുവന്നൂരും ഭരണം നഷ്ടമായതിനൊപ്പം വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽനിന്നും ട്വന്റി 20 ഔട്ട് ആയി. ജില്ലാപഞ്ചായത്തിൽ ആകട്ടെ ഉണ്ടായിരുന്ന രണ്ട് ഡിവിഷനും കൈവിട്ടു.
അവകാശവാദങ്ങൾ ഏറെ ഉയർത്തിയ ട്വെന്‍റി 20 ക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ ആയില്ലെന്ന് മാത്രമല്ല നഷ്ടങ്ങൾ നിരവധി ഉണ്ടാവുകയും ചെയ്തു. മഴുവന്നൂരും കുന്നത്തുനാടും യുഡിഎഫ് പിടിച്ചപ്പോൾ ഐക്കരനാട് ട്വന്‍റി 20നില നിർത്തി. എൽഡിഎഫ് കോട്ടയായ തിരുവാണിയൂർ പിടിച്ചു എന്നതാണ് ട്വന്‍റി 20 യുടെ പറയാവുന്ന നേട്ടം. കിഴക്കമ്പലത്ത് ശക്തമായ പ്രതിപക്ഷത്തെയും ട്വന്‍റി 20 ക്ക് നേരിടേണ്ടി വരും. കോലഞ്ചേരി, വേങ്ങൂർ ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിൽ കിഴക്കമ്പലം പാർട്ടിക്ക് നഷ്ടമായത്. കൂട്ടുകച്ചവടത്തിൽ എൽഡിഎഫ് യുഡിഎഫ് ഒന്നിച്ചുനിന്നു എന്നാണ് സാബു എം ജേക്കബിന്‍റെ ആരോപണം.
ഭരണം ഉണ്ടായിരുന്ന വടവുകോട് ബ്ലോക്കിൽ ട്വന്‍റി 20 4 സീറ്റുകളിലേക്ക് ചുരുങ്ങി. വാഴക്കുളം ബ്ലോക്കിൽ ട്വന്‍റി 20ക്ക് സീറ്റ് നാലിൽ നിന്ന് മൂന്നായി.