sreelekha-won-lsg

തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയായ മുൻ ഡിജിപി ആർ.ശ്രീലേഖ ജയിച്ചു. തലസ്ഥാനത്തെ ബി.ജെ.പിയുടെ സര്‍‍പ്രൈസ് പ്രഖ്യാപനമായിരുന്നു ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വം. മേയറെന്ന സാധ്യത പോലും തള്ളാതെയായിയുന്നു ശ്രീലേഖയുടെ പ്രചാരണം. നിലവില്‍ ബി.ജെ.പിയുടെ വാര്‍ഡാണ് ശാസ്തമംഗലം.

ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വത്തിനൊപ്പം വിവാദങ്ങളും കൂടെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് അടക്കമുള്ള വിവാദങ്ങള്‍ ശ്രീലേഖക്കെതിരെ ഉയര്‍ന്നിരുന്നു. ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നു. മാത്രമല്ല വോട്ടെടുപ്പ് ദിനത്തില്‍ ചട്ടവിരുദ്ധമായി തിരഞ്ഞെടുപ്പ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു. പോളിങ് കഴിയുംവരെ പ്രസിദ്ധീകരിക്കരുതെന്നാണ് ചട്ടം. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎക്ക് മുൻതൂക്കം എന്ന സര്‍വ്വേ ഫലമായിരുന്നു ശ്രീലേഖ പങ്കിട്ടിരുന്നത്.

അതേസമയം, ശാസ്തമംഗലത്ത് 26 കാരിയായ ആര്‍ അമൃതയായിരുന്നു ശ്രീലേഖയ്ക്കെതിരെ മല്‍സരിച്ച സിപിഎം സ്ഥാനാര്‍ഥി. സരളാ റാണിയായിരുന്നു യു.ഡി.എഫിന്‍റെ സ്ഥാനാര്‍ഥി. നിലവില്‍ ബിജെപി തന്നെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്. 13 ഇടത്ത് യുഡിഎഫും 16 ഇടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നുണ്ട്. 

ENGLISH SUMMARY:

R Sreelekha's victory marks a significant moment in the Thiruvananthapuram Corporation election. The former DGP's win in Sasthamangalam ward adds a new dimension to the local political landscape.