mathew-kuzhalappam

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഎമ്മിനെ ട്രോളി മാത്യു കുഴൽനാടൻ. യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം പ്രമാണിച്ച് ഇന്ന് വൈകിട്ട് 7.00 മണിക്ക് ആഹ്ലാദ പ്രകടനത്തിന് ശേഷം മൂവാറ്റുപുഴയിൽ കുഴലപ്പം വിതരണം ചെയ്യുന്നതാണെന്നും രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും വന്ന് കഴിക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും മാത്യു കുഴൽനാടൻ പറയുന്നു. 

മൂവാറ്റുപുഴയിലെ ചിലർക്ക് കുഴലപ്പമാണ് ഇഷ്ടവിഭവം എന്നതുകൊണ്ടാണ് ഈ പലഹാരം ആക്കിയതെന്നും കുഴൽനാടൻ ട്രോളി. അതേസമയം, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Mathew Kuzhalnadan's victory celebration involves distributing Kuzhalappam in Muvattupuzha. The recent election results have prompted analysis and reflection on future strategies.